Wednesday July 18, 2018
Latest Updates

തൊഴില്‍ അവസരങ്ങളുടെ വാതില്‍ തുറന്ന്  ഡബ്ലിന്‍ ജോബ് എക്‌സ്‌പോ ശനിയാഴ്ച 

തൊഴില്‍ അവസരങ്ങളുടെ വാതില്‍ തുറന്ന്  ഡബ്ലിന്‍ ജോബ് എക്‌സ്‌പോ ശനിയാഴ്ച 

ഡബ്ലിന്‍: തൊഴില്‍ അന്വേഷകര്‍ക്കു മുന്‍പില്‍ അവസരങ്ങളുടെ വാതില്‍ തുറന്ന് ഡബ്ലിന്‍ ജോബ് എക്‌സ്‌പോ വീണ്ടും. ക്രോക്ക് പാര്‍ക്കിലെ ജിഎഎ ആസ്ഥാനത്ത് ശനിയാഴ്ചയാണ് എക്‌സ്‌പോ നടക്കുക. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും വിദേശത്തുനിന്നുമുള്ള ഒട്ടേറെ അവസരങ്ങള്‍ ഉണ്ടാകും.
ആന്‍ ഗാര്‍ഡാ, നാഷണല്‍ ആംബുലന്‍സ് സര്‍വീസ്, ടെക് ഭീമന്‍ മോണ്‍ഗോ ഡിബി, ടിഫ്‌കോ ഹോട്ടല്‍സ്, ഹോംലെസ് ചാരിറ്റി മക്വെറി ട്രസ്റ്റ്, കനേഡിയന്‍ സര്‍ക്കാര്‍ എന്നിവരെല്ലാം ജോലിക്കാരെ തേടി എക്‌സ്‌പോയില്‍ പങ്കെടുക്കും. മുപ്പത്തി അഞ്ചിലേറെ തൊഴില്‍ ദാതാക്കള്‍ പങ്കെടുക്കും.
വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയും എക്‌സ്‌പോയോടനുബന്ധിച്ച് സംഘടിപ്പിക്കും. ബ്രോഡ്കാസ്റ്ററും എഴുത്തുകാരനുമായ ആന്‍ഡ്രിയ ഹെയ്‌സ് പാനല്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കും. കൂലിയിലെ ലിംഗ വിവേചനം, സ്ത്രീകള്‍ക്ക് എങ്ങനെ തടസ്സങ്ങള്‍ മറികടക്കാം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.

ആന്‍ ഗാര്‍ഡാ ആദ്യമായാണ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതെന്ന് സംഘാടകരായ കരിയര്‍ അണ്‍ലിമിറ്റഡിന്റെ വക്താവ് ബ്രോണാ കോട്ടര്‍ പറഞ്ഞു. ആന്‍ ഗാര്‍ഡയില്‍ 800 അവസരങ്ങളാണുള്ളത്. കനേഡിയന്‍ സര്‍ക്കാര്‍, ഐല്‍ ഓഫ് മാന്‍ എന്നിവിടങ്ങളില്‍നിന്നടക്കം വിദേശ തൊഴിലവസരങ്ങളും ധാരാളമുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യണം. വിലാസം:http://www.jobsexpo.ie

Scroll To Top