Saturday October 20, 2018
Latest Updates

ഡബ്ലിനിലെ ആഢംബരഹോട്ടലില്‍ ജോലി :തട്ടിപ്പ് പരസ്യം വിശ്വസിച്ച നിരവധി ഇന്ത്യാക്കാരുടെ പണം പോയി: തട്ടിപ്പിന് പിന്നിലും ഇന്ത്യാക്കാര്‍ തന്നെ

ഡബ്ലിനിലെ ആഢംബരഹോട്ടലില്‍ ജോലി :തട്ടിപ്പ് പരസ്യം വിശ്വസിച്ച നിരവധി ഇന്ത്യാക്കാരുടെ പണം പോയി: തട്ടിപ്പിന് പിന്നിലും ഇന്ത്യാക്കാര്‍ തന്നെ

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഡബ്ലിനിലുള്ള ആഢംബര ഹോട്ടലെന്ന് വെബ്സൈറ്റിലും മറ്റും പരസ്യം നല്‍കി ആളുകളെ കബളിപ്പിക്കുന്നതായി ആശങ്ക ഉയര്‍ന്നു.ബൂറ്റേഴ്സ് ടൗണിലെ ഈ ആധുനിക ഹോട്ടല്‍ അന്വേഷിച്ചുചെന്നവര്‍ക്ക് കാണാനായത് ഒരു ചെറിയ വീടാണ്.

ഇവിടെ ജോലിക്കായപേക്ഷിച്ച ഇന്ത്യന്‍ ചെറുപ്പക്കാരനാണ് ഈ തട്ടിപ്പിനെക്കുറിച്ച് സൂചന നല്‍കിയത്.റിക്രൂട്മെന്റ് ഏജന്‍സി മുഖേനയാണ് ഇവര്‍ ബൂറ്റേഴ്സ് ടൗന്‍ അവന്യൂവിലെ ‘മുന്തിയ ഹോട്ടലില്‍’ ജോലിയ്ക്ക് അപേക്ഷ നല്‍കിയത്. .അപേക്ഷ ഫീസും മറ്റും നല്‍കേണ്ടിയും വന്നു.അന്വേഷണം ചെന്നെത്തിയ വീട്ടുകാര്‍ക്കാവട്ടെ വെബ്സൈറ്റിനെക്കുറിച്ചോ ഹോട്ടലിനെക്കുറിച്ചോ ഒരു എത്തും പിടിയുമില്ല. ഹോട്ടലിന്റെ മേല്‍വിലാസം യഥാര്‍ഥമാണ്. പക്ഷേ അവിടെയുള്ളത് സാധാരണ വീടാണ് എന്ന് മാത്രം.

‘ഹോട്ടല്‍ ന്യു വില്ല’ ബൂട്ടേഴ്സ് ടൗണ്‍ അവന്യുവിലാണെന്നു വെബ്സൈറ്റില്‍ പറയുന്നു.’ഹോട്ടല്‍ വ്യു വില്ലയില്‍ താമസിക്കൂ,എല്ലാത്തിന്റേയും ഒത്ത മധ്യത്തില്‍,ചരിത്രമുറങ്ങുന്ന ഗ്രാന്റ് കനാലിന് അഭിമുഖമാണ് ഞങ്ങളുടെ ആധുനിക ഹോട്ടല്‍.ബാറുകളും റെസ്റ്റോറന്റുകളും നിരന്നുകിടക്കുന്ന ഗ്രാഫ്ടണ്‍ സ്ട്രീറ്റില്‍ ,കീര്‍ത്തികേട്ട സെന്റ്സ്റ്റീഫന്‍സ് ഗ്രീന്‍ ഏരിയയില്‍’.വെബ്സൈറ്റില്‍ പറയുന്നു.ബൂട്ടെഴ്‌സ് ടൗണുമായി യാതൊരു ബന്ധവുമില്ലാത്ത വിവരണങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് വെബ്സൈറ്റ്.

ജോലി തേടുന്ന തൊഴിലന്വേഷകരെ വിശ്വസിപ്പിക്കാന്‍ വേണ്ടി ബോധപൂര്‍വമാണ് ഈ മേല്‍വിലാസം തിരഞ്ഞെടുത്തതെന്നാണ് കരുതുന്നത്.’വ്യവസായികളെയും വിനോദസഞ്ചാരികളേയുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.ഡബ്ലിന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍,ആര്‍.ഡി.എസ്,അവൈവ സ്റ്റേഡിയം,ഗിന്നസ് സ്റ്റോര്‍ ഹൗസ് എല്ലാം തൊട്ടടുത്തുണ്ട്’.ഇതിനെ സാക്ഷ്യപ്പെടുത്താന്‍ വ്യാജ അനുഭവസാക്ഷ്യങ്ങളും വെബില്‍ നല്‍കിയിട്ടുണ്ട്.അതിലുള്‍പ്പെട്ട ആലീസ് ബോയ്ഡ് എന്ന സ്ത്രീ പറയുന്നു.’ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് ഞാനും സുഹൃത്തുക്കളും അവിടെ ചെലവിട്ടത്.വലിയ തടികൊണ്ടുണ്ടാക്കിയ ഫിനിസി ബോട്ടില്‍..സണ്‍ബാത്ത് ചെയ്ത്…രാത്രിയില്‍ നക്ഷത്രങ്ങളെ നോക്കി…’ഇങ്ങനെ നീളുന്നു വ്യാജ പ്രഘോഷണം….

ജോലി തേടിയ മറ്റ് രണ്ട് പേര്‍ അയര്‍ലണ്ട് യാത്ര മുന്നില്‍ക്കണ്ട് പ്രാദേശിക ഫേസ് ബുക്ക് പേജില്‍ തിരക്കിയിരുന്നു.ആ ഹോട്ടല്‍ യഥാര്‍ഥമാണോ എന്നറിയാന്‍ തീരുമാനിച്ച് ഗൂഗിള്‍മാപ്പില്‍ നോക്കി.അതു പ്രകാരം ആ ഹോട്ടല്‍ ഇരിക്കുന്നയിടം ഒരു ചെറിയ വീടാണ്.ഇതിലെ ചിത്രങ്ങള്‍ 2014ല്‍ എടുത്തതായിരുന്നു. ഇതിനുശേഷം ഈ പ്രദേശം വികസിച്ചതാവാമെന്നാണ് ഈ യുവാക്കള്‍ കരുതിയത്.

എന്തായാലും ഇന്നലെ മാധ്യമങ്ങള്‍ അന്വേഷണം നടത്തി വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ വെബ് സൈറ്റ് അപ്രത്യക്ഷമായി.

മുംബൈയില്‍ നിന്നുള്ള യുവാവാണ് വ്യാജ പരസ്യത്തില്‍ വിശ്വസിച്ച് 250 യൂറോ അഡ്മിനിസ്ടേഷന്‍ കോസ്റ്റിനും വര്‍ക്ക് പെര്‍മിറ്റിനുമായി നല്‍കിയത്. പ്രാദേശിക കൗണ്‍സിലറെ അറിയിച്ചപ്പോള്‍ ഗാര്‍ഡ കൈകാര്യം ചെയ്തോളും എന്നായിരുന്നു മറുപടി.ഇത്തരം തട്ടിപ്പുകള്‍ ഉത്കണ്ഠപ്പെടുത്തുന്നതാണ്.ഡലേരി ‘കൗണ്‍സിലര്‍ ഡെയ്ര്‌ഡ്രെ കിംഗ്സ്റ്റണ്‍ പറഞ്ഞു.

ഡബ്ലിന്‍ മേഖലയില്‍ താമസിക്കുന്ന നോര്‍ത്ത് ഇന്ത്യക്കാരായ ഏതാനം പേര്‍ തന്നെയാണ് ഈ പരസ്യത്തിന് പിന്നില്‍ എന്നാണ് പറയപ്പെടുന്നത്.അനേകരില്‍ നിന്നും ഹോട്ടല്‍ ഷെഫ്,ഹോട്ടല്‍ മാനേജര്‍ ജോലികള്‍ വാഗ്ദാനം ചെയ്ത് ഇവര്‍ പണം കബളിപ്പിച്ചതായാണ് വിവരം.ചെറുകിട റസ്റ്റോറന്റുകളും,ടേക്ക് എവേകളും ചുരുങ്ങിയ വിലയ്ക്ക് വാങ്ങി,എംപ്ലോയ്മെന്റ് വിസ സംഘടിപ്പിച്ച ശേഷം വന്‍കിട ഹോട്ടലുകളിലേക്കാണ് എന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ ഉദ്യോഗാര്‍ഥികളില്‍ നിന്നും ഈടാക്കുന്ന സംഘവും സജീവമാണ്.ഭാഗ്യത്തിന് അയര്‍ലണ്ടില്‍ എത്തിപ്പെട്ടാലും ഉദ്യോഗാര്‍ഥികള്‍ക്ക് നിസാര ശമ്പളമാണ് ഇവര്‍ നല്കുന്നതത്രെ.

ഹൈദരാബാദ്,ഡല്‍ഹി എന്നി നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘം പദ്ധതികള്‍ നടപ്പാക്കുന്നത്.മുമ്പ് അയര്‍ലണ്ടിലേക്ക് പ്ലംബിംഗ് ,ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി ജോലി വാഗ്ദാനം ചെയ്തും സമാനമായ തട്ടിപ്പ് നടന്നിരുന്നു.

Scroll To Top