Sunday December 11, 2016
Latest Updates

ജോബ്‌സ് ഫെസ്റ്റ് ഇന്ന് മുതല്‍,ഡബ്ലിനില്‍ ഇന്ന് കാത്തിരിക്കുന്നത് 50 തൊഴിലുടമകള്‍,രജിസ്റ്റര്‍ ആന്‍ഡ് ഗോ …..അയര്‍ലണ്ടില്‍ ഉടനീളം അവസരങ്ങള്‍ 

ജോബ്‌സ് ഫെസ്റ്റ് ഇന്ന് മുതല്‍,ഡബ്ലിനില്‍ ഇന്ന് കാത്തിരിക്കുന്നത് 50 തൊഴിലുടമകള്‍,രജിസ്റ്റര്‍ ആന്‍ഡ് ഗോ …..അയര്‍ലണ്ടില്‍ ഉടനീളം അവസരങ്ങള്‍ 

ഡബ്ലിന്‍: ഐറിഷ് സര്‍ക്കാരിന്റെ നേരിട്ടുള്ള ആഭിമുഖ്യത്തില്‍ ഇന്നലെ(തിങ്കള്‍)മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആരംഭിച്ച ജോബ്‌സ് ഫെസ്റ്റുകളില്‍ പങ്കെടുത്ത് തൊഴിലും വിദ്യാഭ്യാസവും സംബന്ധിച്ച വിവരങ്ങള്‍ നേടാന്‍ അവസരം.നിരവധി പ്രമുഖ സ്ഥാപനങ്ങളാണ് വാക്ക് ഇന്‍ ഇന്റവ്യൂമായി ഉദ്യോഗാര്‍ഥികളെ കാത്തിരിക്കുന്നത്.

ഇന്ന് (ചൊവ്വാഴ്ച്ച) ഡബ്ലിന്‍ സിറ്റി സിറ്റിയിലെ ഡബ്ലിന്‍ കാസിലിലെ പ്രിന്റ് വര്‍ക്ക്‌സില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ നടത്തപ്പെടുന്ന സൗജന്യ കരിയര്‍ ഫെസ്റ്റ് ഉള്‍പ്പെടെ വ്യത്യസ്തമായ തൊഴിലുകളുടെ ഒരു വലിയ നിരയിലുളള ഒഴിവുകള്‍ നികത്താന്‍ കാത്തിരിക്കുന്ന അനവധി തൊഴില്‍ ദാതാക്കളെ കണ്ടുമുട്ടാനായി ഇന്‍ട്രിയോ കരീയര്‍ ഫെയറിലേക്ക് വരാന്‍ തൊഴില്‍ അമ്പേഷകരോട് ഉപ പ്രധാനമന്ത്രി മന്ത്രി ജോണ്‍ ബര്‍ട്ടണ്‍ ആഹ്വാനം ചെയ്തു.

ഇന്നത്തെ ഡബ്ലിന്‍ കാസില്‍ കരിയര്‍ ഫെസ്റ്റില്‍ 50 കമ്പനികളില്‍ നിന്നും സംഘടനകളില്‍ നിന്നും കമ്പനികളില്‍ നിന്നുമുള്ള അവസരങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. എ്ന്‍ട്രി ലെവല്‍ മുതലല്‍ ഗ്രാഡുവേറ്റ് , മാനേജ്‌മെന്റ് തലം വരെയുള്ള ഒഴിവുകള്‍ നികത്താന്‍ കാത്തിരിക്കുകയാണ് തൊഴില്‍ ദാതാക്കള്‍. ഇന്റര്‍വ്യൂവിലും കരീയര്‍ വികസനത്തിലും വേണ്ട ഫലപ്രദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സെമിനാറുകളും സിവി ക്ലിനിക്കുകളും തൊഴില്‍ മേളയില്‍ ഉണ്ടാവും. 

അക്‌സഞ്ചര്‍, ഐറിഷ് ഹോട്ടല്‍ ഫെഡറേഷന്‍, സ്റ്റേറ്റ് സട്രീറ്റ്, ഡ്ബ്ലിന്‍ ബസ്, പീറ്റര്‍ മാര്‍ക്ക് മസ്ഗ്രാവ് ഗ്രൂപ്പ്, എക്‌സ ടെക്, അല്ലെഗ്രാന്‍ എ്ന്നിവര്‍ പ്രദര്‍ശനത്തില്‍ ഉണ്ടാവും. തൊഴിലില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് വേണ്ട ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കാന്‍ ഇന്‍ട്രയോ സര്‍വ്വീസിന്റെ ജീവനക്കാര്‍ പ്രദര്‍ശനത്തില്‍ ഉണ്ടാവും. തൊഴില്‍ അമ്പേഷണത്തിന് വേണ്ട സഹായങ്ങള്‍ നല്‍കുന്ന സെമിനാറുകളും എച്ച് ആര്‍ വിദഗ്ധര്‍ നല്‍കുന്ന പരിശീലനങ്ങളും ഇതിന്റെ ഭാഗമാണ്. ഇന്നത്തെ ജോബ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ നിന്നും പേര്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
https://www.eventbrite.ie/e/intreo-careers-fair-tickets-18092107982
ഇന്ന് 3 മണി വരെ പ്രവേശനം അനുവദിക്കുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോബ്‌സ്  ഫെസ്റ്റിനോട് ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള വിവിധ പരിപാടികളുടെ വിശദമായ വിവരങ്ങള്‍ താഴെയുള്ള ലിങ്കില്‍ ലഭ്യമാണ്.http://www.welfare.ie/en/Pages/Jobseekers-Events-Calendar.aspx#sthash.uvhMre4k.dpuf

ഒക്‌റ്റോബര്‍ 2 വരെയുള്ള വിവിധ ദിവസങ്ങളിലാണ് കരിയര്‍ ഫെസ്റ്റ് നടത്തപ്പെടുന്നത്.



Scroll To Top