Sunday December 04, 2016
Latest Updates

വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ടേക്ക് എവേയില്‍ ജോലി നല്‍കിയ ചൈനീസ്‌റെസ്റ്റോറന്റ് ഉടമയ്ക്ക് 1700 യൂറോ പിഴ

വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ടേക്ക് എവേയില്‍ ജോലി നല്‍കിയ ചൈനീസ്‌റെസ്റ്റോറന്റ് ഉടമയ്ക്ക് 1700 യൂറോ പിഴ

ഡബ്ലിന്‍: വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ രണ്ട് പേര്‍ക്ക് ടേക്ക് എവേയില്‍ ജോലി നല്‍കിയ ചൈനീസ് റെസ്റ്റോറന്റ് ഉടമയ്ക്ക് 1700 യൂറോ പിഴ. ദ്രോഗഡയില്‍ ചൈനീസ് ഗാര്‍ഡന്‍ എന്ന റെസ്റ്റോറന്റ് നടത്തുന്ന ലി ലിയാനാണ് ശിക്ഷിക്കപ്പെട്ടത്. ബാല്‍ബ്രിഗാന്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ജോബ്‌സ് വകുപ്പില്‍ നിന്നുള്ള ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധനയിലാണ് വര്‍ക്ക് പെര്‍മിറ്റില്ലാതെ രണ്ട് ചൈനീസ് ഷെഫുമാര്‍ ഇവിടെ ജോലിയെടുക്കുന്നത് കണ്ടെത്തിയത്.

ആദ്യത്തെ ഷെഫ് 2012 ലും 2014 ആദ്യവും വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. പിന്നീട് 2014 സെപ്റ്റംബറില്‍ ഇയാള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചു. രണ്ടാമത്തെ ഷെഫ് പിന്നീട് രാജ്യം വിട്ടു.

ലി ലിയാന് നേരത്തെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലാത്തതിനാല്‍ ശിക്ഷയുടെ കാഠിന്യം കുറയ്ക്കണമെന്ന് ഇവരുടെ സോളിസിറ്റര്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഓരോ കുറ്റത്തിനും 4000 വീതം മൊത്തം 8000 യൂറോ പിഴ അല്ലെങ്കില്‍ 12 മാസം ജയില്‍ ശിക്ഷയോ ലഭിക്കേണ്ട കേസില്‍ പിഴ തുക 1700 യൂറോയായി കുറച്ച് നല്‍കാന്‍ കോടതി തയ്യാറാവുകയായിരുന്നു.

Scroll To Top