Friday February 24, 2017
Latest Updates

ഐറിഷ് വാട്ടറില്‍ 350 ജോലിഒഴിവുകള്‍ 

ഐറിഷ് വാട്ടറില്‍ 350 ജോലിഒഴിവുകള്‍ 

കോര്‍ക്ക് :ഐറിഷ് വാട്ടറില്‍ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 350 പേര്‍ക്കാണ് ജോലിക്ക് അവസരമുള്ളത്. കരാറടിസ്ഥാന ത്തില്‍ കോര്‍ക്കിലായിരിക്കും നിയമനം. 

ഐറിഷ് വാട്ടര്‍ ഉപയോക്താക്കളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന അബ്ട്രാന്‍ എന്ന കമ്പനിയിലേക്കാണ് ജോലിക്കാരെ തേടുന്നത്. വാട്ടര്‍ ബില്‍ ഏര്‍പ്പെടുത്തിയ ശേഷം ഉപയോക്താക്കള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്കും പരാതികള്‍ക്കും മറുപടി പറയുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിച്ച് നല്‍കുന്നതിനും അധികമായി റിക്രൂട്ട് ചെയ്യുന്ന ഈ തൊഴിലാളികളെ ഉപയോഗിക്കും. 

വാട്ടര്‍ ബില്ലുമായി ബന്ധപ്പെട്ടുണ്ടാകുന്ന എന്ത് സംശയവും ജനങ്ങള്‍ക്ക് ചോദിക്കാമെന്നും അതിനുള്ള ഉത്തരം നല്‍കാന്‍ ഐറിഷ് വാട്ടര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഏജന്‍സി അറിയിച്ചു. നിലവില്‍ കോര്‍ക്കിലെ ഓഫീസില്‍ 450 ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്ക് പുറമെയാണ് ഇപ്പോള്‍ 350 പേരെ കൂടി നിയമിക്കുന്നത്.

Scroll To Top