Monday December 05, 2016
Latest Updates

സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും സാമൂഹ്യക്ഷേമ ആനുകൂല്യങ്ങള്‍ ബാധകമാക്കാന്‍ പദ്ധതി ഒരുങ്ങുന്നു,ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാവും 

സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും സാമൂഹ്യക്ഷേമ ആനുകൂല്യങ്ങള്‍ ബാധകമാക്കാന്‍ പദ്ധതി ഒരുങ്ങുന്നു,ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാവും 

ഡബ്ലിന്‍: അയര്‍ലണ്ടിലെ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കായി സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികളൊരുങ്ങുന്നു.സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭരണ കക്ഷിയായ ഫിനഗേല്‍ പാര്‍ട്ടിയാണ് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് ഉറപ്പു നല്‍കുന്നത്. ഇതിനായി സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ബിസിനസില്‍ നഷ്ടം സംഭവിക്കുകയോ, തൊഴില്‍ നഷ്ടം ഉണ്ടാകുകയോ ചെയ്താല്‍ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കാനാണ് ഫിനഗേല്‍ പാര്‍ട്ടി ആലോചിക്കുന്നത്.

നിലവില്‍ എല്ലാ വിഭാഗം ശമ്പളക്കാര്‍ക്കും തൊഴില്‍ നഷ്ട്ടപ്പെട്ടാല്‍ 9 മാസം വരെ ജോബ് സീക്കിംഗ് അലവന്‍സ് നല്‍കുന്നുണ്ട്.ഇത് അതേ മാനദണ്ഡത്തോടെ സ്വയം തൊഴില്‍ നഷ്ട്ടമാകുന്നവര്‍,തൊഴില്‍ നഷ്ട്ടം സംഭവിക്കുന്ന കൃഷിക്കാര്‍,പാരമ്പര്യ തൊഴില്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് കൂടി ബാധകമാക്കും കൂടാതെ ഇത്തരം ബിസ്സിനസ്സുകള്‍ക്ക് നികുതിയിളവ് നല്‍കാനും ഫിനഗേല്‍ പാര്‍ട്ടി ലക്ഷ്യമിടുന്നു. അടുത്ത ഒക്ടോബറില്‍ പുറത്തിറക്കുന്ന ബഡ്ജറ്റില്‍ ഇക്കാര്യംഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഫിനഗേല്‍ പാര്‍ട്ടി പുതിയ പദ്ധതിക്ക് നയ രൂപരേഖ തയ്യാറാക്കുന്നത്. ഐറിഷ് പ്രധാനമന്ത്രി എന്‍ഡാ കെനിയാണ് ഈ പദ്ധതിയെ കുറിച്ച് സൂചന നല്‍കിയത്. അയര്‍ലണ്ടില്‍ നിലവില്‍ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ബിസിനസില്‍ പാളിച്ച പറ്റുകയോ ,തൊഴില്‍ നഷ്ട്ടപ്പെടുകയോ ചെയ്താല്‍ സാമൂഹ്യ ക്ഷേമ ആനുകൂല്യം ലഭിക്കില്ല. ഈ നിയമത്തിനു മാറ്റം വരുത്താനാണ് ഫിനഗേല്‍ പാര്‍ട്ടി പദ്ധതിയിടുന്നത്

Scroll To Top