Friday August 18, 2017
Latest Updates

അയര്‍ലണ്ടില്‍ ഉപരി പഠനത്തോടൊപ്പം നഴ്‌സുമാര്‍ക്ക് ജോലിയും ചെയ്യാം,എം എ അഡിക്ഷന്‍ സ്റ്റഡീസിന് അപേക്ഷ ക്ഷണിച്ചു 

അയര്‍ലണ്ടില്‍ ഉപരി പഠനത്തോടൊപ്പം നഴ്‌സുമാര്‍ക്ക് ജോലിയും ചെയ്യാം,എം എ അഡിക്ഷന്‍ സ്റ്റഡീസിന് അപേക്ഷ ക്ഷണിച്ചു 

IMG_2945 - Copy & Logoഡബ്ലിന്‍:കേരളത്തിലെ നഴ്‌സിംഗ് സ്‌കൂളില്‍ നിന്നും ബി എസ് സി കഴിഞ്ഞപ്പോള്‍ അതിരമ്പുഴയിലെ ജിസ്സി ജേക്കബിന് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ.എത്രയും വേഗം IELTS പാസായി അയര്‍ലണ്ടില്‍ എവിടെയെങ്കിലും നല്ല ഒരു ജോലി കണ്ടെത്തുക.ഗള്‍ഫിലോ യൂറോപ്പില്‍ മറ്റെവിടെടെയെങ്കിലുമോ ആയാലും ലഭ്യമാവാത്ത ശമ്പളസാധ്യതകള്‍ മാത്രമായിരുന്നില്ല അത്തരമൊരു മോഹത്തിന് ജിസ്സിയെ പ്രേരിപ്പിച്ചത്.ബന്ധുക്കളില്‍ ഏറെ പേര്‍ ഇവിടെയുണ്ട്.അവരൊക്കെ പറഞ്ഞറിഞ്ഞ് ഈ രാജ്യത്തെ കുറിച്ച് നല്ല ഒരു ധാരണ ജിസ്സിയ്ക്കുണ്ടായിരുന്നു.മനോഹരമായ പ്രകൃതിയും,മലയാളികള്‍ക്ക് ഏറെ അംഗീകാരവും സൗഹൃദവും നല്‍കുന്ന ഇവിടുത്തെ തദ്ദേശവാസികളും ജിസ്സിയെ ഇങ്ങോട്ടേയ്ക്കാകര്‍ഷിച്ചു.

പക്ഷേ ഏറെ പരിശ്രമിച്ചിട്ടും IELTS എന്ന കടമ്പ കടക്കാനായില്ല.കേരളത്തിലെ മലയാളം മീഡിയം സ്‌കൂളില്‍ പഠിച്ച് മലയാളം മാത്രം സംസാരിക്കുന്ന കൂട്ടുകാര്‍ക്കിടയില്‍ കഴിയുമ്പോള്‍ അതത്ര എളുപ്പമല്ലെന്ന് ജിസ്സി പറയും.അങ്ങനെ 6.5 സ്‌കോറുമായി അയര്‍ലണ്ട് മോഹം പെട്ടെന്നൊന്നും നടക്കില്ലെന്ന നിരാശയില്‍ ഇരിക്കുമ്പോഴാണ് അയര്‍ലണ്ടിലുള്ള ഡബ്ലിനിലെ പ്രശസ്തമായ ഡബ്ലിന്‍ ബിസിനസ് സ്‌കൂളിനെക്കുറിച്ച് കേട്ടത്.ലോകത്തെമ്പാടും തൊഴില്‍ സാധ്യതയുള്ള മാസ്റ്റേഴ്‌സ് ഇന്‍ ആര്‍ട്‌സ് ഇന്‍ അഡിക്ഷന്‍ സ്റ്റഡീസിലേയ്ക്ക് (എം എ )അപേക്ഷ ക്ഷണിച്ച വിവരം അറിഞ്ഞത് അയര്‍ലണ്ടിലുള്ള ഓ ബ്രിയാന്‍ അസോസിയേറ്റ്‌സിന്റെ മലയാള പത്രങ്ങളില്‍ കൂടിയുള്ള പരസ്യത്തിലൂടെയാണ്.

1998 മുതല്‍ ഐറിഷ് യൂണിവേഴ്‌സിറ്റികളിലേയ്ക്കും കോളജുകളിലേയ്ക്കും ഇന്ത്യയില്‍ നിന്നുമുള്ള അഡ്മിഷന്‍ നടത്തുന്ന അംഗീകൃത ഏജന്‍സിയെന്ന നിലയില്‍ ഓ ബ്രിയാന്‍ അസോസിയേറ്റ്‌സ് എന്ന കരിയര്‍ റിക്രൂട്ട് മെന്റ് കമ്പനിയുടെ സഹായത്തോടെ മൂന്നു മാസത്തിനുള്ളില്‍ ഡബ്ലിന്‍ നഗരത്തിലെത്തുമ്പോള്‍ ആകെ ആശങ്കകളായിരുന്നു.

ഒ’ബ്രിയാന്‍ അസോസിയേറ്റ്‌സ് വഴി അഡ്മിഷന്‍ തരപ്പെടുത്തുമ്പോള്‍ അയര്‍ലണ്ടിലെ പഠനത്തെക്കുറിച്ചു അവരുടെ ഓഫിസ് വ്യക്തമാക്കിയിരുന്ന ചില വിവരങ്ങളായിരുന്നു ജിസ്സിയെ ഇങ്ങോട്ടേയ്ക്ക് ആകര്‍ഷിക്കാന്‍ യഥാര്‍ഥത്തില്‍ പ്രേരിപ്പിച്ചത്.

കേരളത്തില്‍ നിന്നും നഴ്‌സിംഗ് പാസായവര്‍ക്ക് ഐ ഇ എല്‍ റ്റി എസ്(IELTS)യോഗ്യത ഇല്ലെങ്കിലും(6.5 സ്‌കോര്‍ ആവശ്യമാണ് ) അയര്‍ലണ്ടില്‍ എത്തി ജോലി ചെയ്യുന്നതിനുള്ള അവസരം കൂടിയാണ് ഈ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സെന്ന അറിവായിരുന്നു അതില്‍ ഒന്നാമത്.മാസ്റ്റേഴ്‌സ് ഇന്‍ ആര്‍ട്‌സ് ഇന്‍ അഡിക്ഷന്‍ സ്റ്റഡീസിലേയ്ക്ക് (എം എ)പഠിക്കാന്‍ എത്തുന്ന നഴ്‌സിംഗ് പാസായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഐ ഇ എല്‍ടി എസ്സിന്റെ നിശ്ചിത യോഗ്യതയോ ,ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷനോ ഇല്ലെങ്കിലും നഴ്‌സിംഗ് അസിസ്റ്റന്റ് (കെയറര്‍ )ആയി ജോലി കിട്ടാനുള്ള സാധ്യത സുനിശ്ചിതമാണ്.

 സുഹൃത്തുക്കളോടൊപ്പം ജിസ്സി ജേക്കബ് (വലത്ത്)


സുഹൃത്തുക്കളോടൊപ്പം ജിസ്സി ജേക്കബ് (വലത്ത്)

അഡിക്ഷന്‍ കോഴ്‌സ് പഠനത്തോടൊപ്പം ജോലി ചെയ്യാനും,ഐ ഇ എല്‍ റ്റി എസ് പഠിക്കാനും ഇവര്‍ക്ക് അവസരം ലഭിക്കും.ഡബ്ലിന്‍ നഗരത്തില്‍ തന്നെയാണ് ഡബ്ലിന്‍ ബിസിനസ് സ്‌കൂള്‍ എന്നതിനാല്‍ നഗരത്തിലെ തന്നെ നഴ്‌സിംഗ് ഹോമുകളിലും ആശുപത്രികളിലും ജോലി കണ്ടെത്താന്‍ കഴിയും.പന്ത്രണ്ട് മാസത്തെ പഠനകാലവധിയില്‍ അവധി ലഭിക്കുന്ന മൂന്ന് മാസക്കാലം മുഴുവന്‍ സമയവും,പഠനസമയത്ത് ആഴ്ച്ചയില്‍ 20 മണിക്കൂറും ജോലി ചെയ്യാന്‍ നിയമം അനുവദിക്കുന്നു.ഒരു വര്‍ഷത്തെ പഠനകാലാവധിക്ക് പുറമേ,രണ്ടാമത്തെ വര്‍ഷം കൂടി അയര്‍ലണ്ടില്‍ തുടരാനും,ആ കാലത്ത് ഫുള്‍ടൈം ജോലി ചെയ്യാനും അവസരം ഉണ്ടെന്നതിനാല്‍ പഠനത്തിനായി മുടക്കുന്ന ചിലവിന് പുറമേ ന്യായമായ മിച്ചവും സമ്പാദിക്കുവാന്‍ അവസരമുണ്ട്.

ഒ’ബ്രിയാന്‍ സൂചിപ്പിച്ച ജോലി കണ്ടത്താന്‍ ജിസ്സിയ്ക്ക് ആദ്യ മാസത്തില്‍ തന്നെ കഴിഞ്ഞു.തികച്ചും ഫ്രണ്ട്‌ലിയാണ് അയര്‍ലണ്ടിലെ ജനങ്ങള്‍..എന്റെ ഇംഗ്ലീഷിന്റെ നിലവാരം ഉയര്‍ത്താന്‍ പഠനത്തോടൊപ്പമുള്ള ജോലി എന്നെ സഹായിക്കുന്നു. 

ഇംഗ്ലീഷ് മുഖ്യഭാഷയായതിനാല്‍ അയര്‍ലണ്ടില്‍ താമസിച്ചു കൊണ്ട് ഐ ഇ എല്‍ ടി എസില്‍ ഉയര്‍ന്ന സ്‌കോര്‍ നേടാനുള്ള സാധ്യതകളാണ് ഒബ്രിയാന്‍ അസോസിയേറ്റ്‌സ് പഠിതാര്‍ഥികളോട് വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ ഇനം.ഇതിനായുള്ള പരിശീലന കേന്ദ്രത്തില്‍ ജിസ്സി ചേര്‍ന്ന് കഴിഞ്ഞു.

‘ഇവിടെ ഒരു പേടിയുമില്ല.IELTS ലഭിക്കുമെന്ന് ജിസ്സിയ്ക്ക് നൂറു ശതമാനം ഉറപ്പാണ്.ലിസനിംഗിനും റീഡിംഗിനും സ്പീക്കിംഗിനും നല്ല സ്‌കോര്‍ തന്നെയാണ് പ്രതീക്ഷിക്കുന്നത്.നാട്ടില്‍ വെച്ച് ഇങ്ങനെ ഒരു ധൈര്യവും,ആത്മ വിശ്വാസവും ഒരിക്കലും എനിയ്ക്കുണ്ടായിരുന്നില്ല.’ഇപ്പോള്‍ പരീക്ഷയ്‌ക്കൊരുങ്ങുന്ന ജിസ്സി ജേക്കബ് മനസ് തുറന്നു.

അയര്‍ലണ്ടില്‍ നിന്നും ഐ ഇ എല്‍ ടി എസ് നല്ല സ്‌കോറോടെ വിജയിച്ചാല്‍ കേരളത്തിലെ ബി എസ് സി നഴ്‌സിംഗ് പാസായവര്‍ക്ക് ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷന്‍ ഇവിടെ നിന്നുകൊണ്ട് തന്നെ എടുക്കാനും,അതുവഴി ഇവിടെ തന്നെ ജോലി നേടാനും സാധിക്കുമെന്നാണ് പഠനത്തിനായി അയര്‍ലണ്ടിലേയ്ക്ക് ക്ഷണിച്ചപ്പോള്‍ ഒബ്രിയാന്‍ പറഞ്ഞ മൂന്നാമത്തെ നല്ല ആശയം.അത് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ജിസ്സി ജേക്കബ്

 ഡി ബി എസ് ക്യാമ്പസില്‍


ഡി ബി എസ് ക്യാമ്പസില്‍

ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി ഇപ്പോള്‍ വീണ്ടും മാസ്റ്റേഴ്‌സ് ഇന്‍ ആര്‍ട്‌സ് ഇന്‍ അഡിക്ഷന്‍ സ്റ്റഡീസിലേയ്ക്ക് ഈ കോഴ്‌സിലേക്ക് അപേക്ഷകള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.ഡബ്ലിന്‍ ബിസിനസ് സ്‌കൂളിന്റെ ഇന്ത്യയിലെ അംഗീകൃത ഏജന്‍സിയായ ഒ’ ബ്രിയാന്‍ അസോസിയേറ്റ്‌സാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഡബ്ലിനില്‍ പഠനത്തിന് വേണ്ട സൗകര്യം ഇത്തവണയും ഒരുക്കുന്നത്.

ജിസ്സി ജേക്കബിന്റെ അഭിപ്രായത്തില്‍ കേരളത്തില്‍ നിന്നും ഒരു വിദേശരാജ്യത്ത് പഠിക്കാന്‍ പോകുന്നുവെങ്കില്‍ ആദ്യം തിരഞ്ഞെടുക്കേണ്ടത് അയര്‍ലണ്ടിനെയാണ്.പ്രത്യേകിച്ചും നഴ്‌സിംഗ്,ഐ ടി,കമ്മ്യൂണിക്കേഷന്‍,അക്കൌണ്ടന്‍സി,ഏവിയേഷന്‍ മേഖലകളില്‍ ഉപരി പഠനത്തിനുള്ളവര്‍.പഠനത്തില്‍ മികവ് തെളിയിച്ചാല്‍ ഇവര്‍ക്ക് യൂറോപ്പില്‍ ജോലി കണ്ടത്താനാവും എന്ന് ഉറപ്പാണെന്നാണ് ജിസ്സിയുടെ അഭിപ്രായം.

പക്ഷെ സൂക്ഷിക്കേണ്ട ഒരു കാര്യം വിശ്വസ്തമായ ഏജന്‍സിയെ കണ്ടത്തുക എന്നതാണ്.നഴ്‌സിംഗ് മേഖലയില്‍ അതിനു ഒന്നാമന്‍ ഒബ്രിയാന്‍ അസോസിയേറ്റ്‌സ് തന്നെയെന്നാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍ ജിസ്സി പറയുന്നത്.ഡബ്ലിന്‍ വിമാനത്താവളത്തില്‍ എത്തിയത് മുതല്‍ ഓരോ ഘട്ടത്തിലും ഓ ബ്രിയാന്‍ സഹായ ഹസ്തവുമായി കൂടെയുണ്ട്.വിദേശരാജ്യത്ത് എത്തുമ്പോള്‍ സ്വന്തം വീട്ടുകാരെ എന്നത് പോലെ അവരെ വിശ്വസിക്കാനാവും.ജിസ്സി പറഞ്ഞു.

ജനുവരി 19 ന് ഡബ്ലിനില്‍ ആരംഭിക്കുന്ന കോഴ്‌സിലേയ്ക്കുള്ള പ്രവേശനമാണ് ഇപ്പോള്‍ നടക്കുന്നത്.

മൂന്ന് സെമസ്റ്ററുകളിലായി ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ഈ കോഴ്‌സിന് വേണ്ട നിശ്ചിത യോഗ്യത നഴ്‌സിംഗില്‍ ബി എസ് സി ഡിഗ്രിയാണ്.ഇന്ത്യന്‍ നഴ്‌സിംഗ് കൌണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായ പഠിതാക്കള്‍ക്ക് ഐ ഇ എല്‍ റ്റി എസില്‍ 6.5 സ്‌കോര്‍ ഉണ്ടായിരിക്കണം.നവംബര്‍ 24 നു മുന്‍പായി വിസയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ തക്കവിധം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കെ ജനുവരി 19 ന്റെ കോഴ്‌സില്‍ ചേരാനാവുകയുള്ളൂ.അല്ലാത്തവര്‍ നഴ്‌സിംഗ് എം എസ് സിയുടെയും,ബി എസ് സി യുടെയും 2015 ലെ മറ്റു കോഴ്‌സുകള്‍ക്കായും പേര് രജിസ്റ്റര്‍ പിന്നീടപേക്ഷിക്കാം.

മരുന്നോ,മദ്യമോ അടക്കം ജീവിതത്തെ സ്വാധീനിക്കാവുന്ന വിവിധ തരം അഡിക്ഷനെ കുറിച്ചുള്ള പഠനമാണ് ഈ കോഴ്‌സ് വഴി ഉദ്ദേശിക്കുന്നത്.കൌണ്‍സിലിംഗ് അടക്കമുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനായി ലോകോത്തര നിലവാരമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സാണ് ഡബ്ലിന്‍ ബിസിനസ് സ്‌കൂളില്‍ ഉള്ളത്.ഡബ്ലിനില്‍ പഠിക്കുക വഴി യൂറോപ്പില്‍ ജോലി കണ്ടെത്താനുള്ള സാധ്യതയും കൂടുതല്‍ ഉണ്ട്.

ഏകദേശം ഏഴു ലക്ഷം രൂപയാണ് (10000 യൂറോ).കോഴ്‌സ് ഫീസ്.ഡബ്ലിന്‍ ബിസിനസ് സ്‌കൂളില്‍ പ്രവേശനം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഓ ബ്രിയാന്‍ അസോസിയേറ്റ്‌സ് 1000 യൂറോയുടെ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജനുവരി 19 ന് ആരംഭിക്കുന്ന കോഴ്‌സില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന ഈ മെയിലിലോ,ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

O’Brien Associates Dublin Office: Phone: +353 1 7645701 
Mobile: +353 87 2857780 
Moble: +353 89 488 0146 
Email: tara@obeduc.com 
Website address: www.obeduc.com

Scroll To Top