Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ ജോബ് എക്‌സ്‌പോകള്‍:വിദേശ ജോലി തേടുന്നവര്‍ക്ക് സുവര്‍ണ്ണാവസരം 

അയര്‍ലണ്ടില്‍ ജോബ് എക്‌സ്‌പോകള്‍:വിദേശ ജോലി തേടുന്നവര്‍ക്ക് സുവര്‍ണ്ണാവസരം 

ഡബ്ലിന്‍ :തൊഴില്‍ അന്വേഷകര്‍ക്ക് ആശ്വാസമേകി ജോബ് ഫെയറുകള്‍ വീണ്ടും അയര്‍ലണ്ടിനെ തേടിയെത്തുന്നു.പ്രധാനമായും കാനഡ,ആസ്‌ട്രേലിയ.യൂ. കെ,ന്യൂസിലാന്‍ഡ് എന്നീ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ അവസരമൊരുക്കി നിരവധി ജോബ് ഫെയറുകളാണ് വരുന്ന ആഴ്ച്ച ഡബ്ലിനിലും കോര്‍ക്കിലുമായി നടക്കാനിരിക്കുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള കമ്പനികള്‍ ജോബ് ഫെയറിലേക്ക് എത്തുന്നുണ്ട് അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും അഭിരുചിക്കും താല്‍പര്യത്തിനുമനുസരിച്ച് ജോലി തെരഞ്ഞെടുക്കാന്‍ സാധിക്കും. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എക്‌സിബിറ്റേഴ്‌സിന്റെ പട്ടിക നോക്കി പോകുന്നത് നന്നായിരിക്കും, ഇല്ലെങ്കില്‍ ഒരു പക്ഷെ അത് സമയ നഷ്ടമായിത്തീരും. 

ശനിയാഴ്ച്ചയും ഞായറാഴ്ച്ചയുമായി നടക്കുന്ന ജോബ് ഫെയറില്‍നഴ്‌സുമാര്‍, ട്രക്ക് ഡ്രൈവര്‍മാര്‍, പെയിന്‍ര്‍മാര്‍, ടൂര്‍ ഗൈഡ്, സര്‍വകലാശാല അധ്യാപകര്‍, സിസ്റ്റം അനലിസ്റ്റ്, അക്കൗണ്ടന്റ്‌സ് തുടങ്ങി നിരവധി ഒഴിവുകളുണ്ട്. 

യുകെയിലെ വലിയ ഗ്രൂപ്പുകളിലൊന്നായ പിജിഎല്‍ 2,000 ആളുകളെ റിക്രൂട്ട് ചെയ്യാനാണ് പദ്ധതിയിടുന്നത്. യുകെ, ഫ്രാന്‍സ്, സ്‌പെയിന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായിട്ടുള്ള 16 അഡ്വഞ്ചര്‍ സെന്ററുകളിലേക്കാണ് പിജിഎല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. കാലാവധി കുറഞ്ഞ കരാറുകളും കാലാവധി കൂടിയ കരാറുകളും ഈ കമ്പനി മുന്നോട്ടു വെയ്ക്കുന്നുണ്ട്. 18 വയസ്സിന് മുകളില്‍ പ്രായമായിരിക്കണമെന്ന് മാത്രമാണ് ഇവരുടെ നിബന്ധന. മുന്‍കാലപരിചയം വേണമെന്ന് പിജിഎല്‍ ആവശ്യപ്പെടുന്നില്ല. 

ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, നിര്‍മ്മാണ മേഖല തുടങ്ങിയവയിലേക്ക് ആളുകളെ തേടിയാണ് ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള തൊഴില്‍ ദാതാക്കള്‍ എത്തിയിരിക്കുന്നത്. എന്‍എച്ച്എസ് സ്‌കോട്ട്‌ലന്‍ഡ് അന്വേഷിക്കുന്നത് നേഴ്‌സുമാരെയാണ്. 

കമ്പനികളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് താമസം, കുടിയേറ്റം തുടങ്ങിയവയില്‍ നിര്‍ദ്ദേശം നല്‍കാന്‍ വിദഗ്ധരുടെ സംഘവും ജോബ് ഫെയറിലുണ്ടാകും. 

മറ്റൊരു കമ്പനി നടത്തുന്ന ദ് വര്‍ക്കിംഗ് ഇന്റര്‍നാഷ്ണല്‍ എക്‌സ്‌പോ ഡബ്ലിന്‍ ബാള്‍സ്ബ്രിഡ്ജിലെ ക്ലൈഡ് കോര്‍ട്ട് ഹോട്ടലില്‍ നടക്കുന്നുണ്ട്. മാര്‍ച്ച് 25ന് വൈകിട്ട് അഞ്ചു മണി വരെയാണ് എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. കാനഡയില്‍നിന്നുള്ള കമ്പനികളാണ് ഈ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്.രജിസ്‌ട്രേഷന് സന്ദര്‍ശിക്കുക. http://www.workingin-events.com/events/working-international-expo-dublin-25-march-2015/#exhibitors
ഏപ്രില്‍ 17നും 18നും ക്രോക്ക് പാര്‍ക്കിലും ജൂണ്‍ 25ന് സ്പ്രിംഗ്‌സ് മോറന്‍ ഹോട്ടലിലും ജോബ്‌സ് എക്‌സ്‌പോ നടക്കുന്നുണ്ട്.
രജിസ്‌ട്രേഷന് സന്ദര്‍ശിക്കുക. http://www.jobsexpo.ie/visitors/register/



Scroll To Top