Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ വിദേശീയരായ ചൈല്‍ഡ് മൈന്‍ഡേഴ്‌സും,ഫുഡ് സര്‍വീസ് ജോലിക്കാരും ചൂഷണത്തിന് വിധേയമാകുന്നതായി യൂറോപ്യന്‍ യൂണിയന്‍

അയര്‍ലണ്ടില്‍ വിദേശീയരായ ചൈല്‍ഡ് മൈന്‍ഡേഴ്‌സും,ഫുഡ് സര്‍വീസ് ജോലിക്കാരും ചൂഷണത്തിന് വിധേയമാകുന്നതായി യൂറോപ്യന്‍ യൂണിയന്‍

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ വീട്ടു ജോലിക്കാരും,വിദേശീയരായ ചൈല്‍ഡ് മൈന്‍ഡേഴ്‌സും,ഫുഡ് സര്‍വീസ് ജോലിക്കാരും തൊഴില്‍ചൂഷണത്തിനിരയാവുകയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നടക്കുന്ന തൊഴില്‍ ചൂഷണങ്ങളും, ഏതൊക്കെ മേഖലയിലാണ് അടിയന്തര ഇടപെടല്‍ ആവശ്യമുള്ളത് എന്നും കണ്ടെത്താന്‍ ഫണ്ടമെന്റല്‍ റൈറ്റ് ഏജന്‍സി (എഫ് ആര്‍എ) യുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.അയര്‍ലണ്ടില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയിലാണ് ഏറ്റവുമധികം ചൂഷണം നടക്കുന്നത് എന്നാണ് പഠനം കണ്ടെത്തിയത്.
ജോലിയുടെ സ്വഭാവം മൂലം ഈ മേഖലയിലുള്ള തൊഴിലാളികള്‍ പലപ്പോഴും അകറ്റി നിര്‍ത്തപ്പെടാറാണ് പതിവ്. ഇവര്‍ ഭൂരിപക്ഷം സ്ത്രീകളും, തങ്ങളുടെ അവകാശങ്ങളെ കുറിച്ച് അജ്ഞരുമാണ്. കൂടാതെ പലരും മതിയായ രേഖകളില്ലാതെ ജോലി ചെയ്യുന്നതിനാല്‍ പരാതിപ്പെടാനും ധൈര്യപ്പെടാറില്ല. ഇതെല്ലാം ചൂഷണത്തിന്റെ ആക്കം കൂട്ടുന്നു.നൂറു കണക്കിന് വിദേശികളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്.
പീഡനത്തോടൊപ്പം കുറഞ്ഞ പ്രതിഫലവും വഴിയാണ് ഇവര്‍ ചൂഷണത്തിന് ഇരയാകുന്നത്.മൂന്നു യൂറോയാണ് ഇവരുടെ ശരാശരി വേതനം.ഭക്ഷ്യ വിതരണ മേഖലയിലും ഇതേ തോതിലുള്ള ചൂഷണം അയര്‍ലണ്ടില്‍ നടക്കുന്നുണ്ട്.ഫുഡ് സര്‍വീസ് മേഖലയാണ് ചൂഷണം ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജോലികളില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് 
റിപ്പോര്‍ട്ടിനെ മൈഗ്രന്റ് റൈറ്റ് സെന്റര്‍ അയര്‍ലണ്ട് (എം ആര്‍ സി ഐ) സ്വാഗതം ചെയ്തു. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് എം ആര്‍ സി ഐ പ്രതിനിധി പാബ്ലോ റോജസ് കോപ്പാരി ആവശ്യപ്പെട്ടു.

Scroll To Top