Sunday December 04, 2016
Latest Updates

ബ്രെക്സിറ്റ്: അയര്‍ലണ്ടില്‍ നൂറുകണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യത

ബ്രെക്സിറ്റ്: അയര്‍ലണ്ടില്‍ നൂറുകണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യത

ഡബ്ലിന്‍ :ബ്രെക്സിറ്റിന്റെ അനന്തരഫലമായി അയര്‍ലണ്ടില്‍ 7,500ഓളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സര്‍ക്കാര്‍ ഇടപെടാത്ത പക്ഷം 700 മില്ല്യണ്‍ യൂറോയുടെ ഭക്ഷ്യവസ്തു കയറ്റുമതി അവതാളത്തിലാകുമെന്നും, ഇതുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും തൊഴിലാളി സംഘടനയായ ഐബക് ആണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

മറ്റു പല മേഖലകളിലും സമാനമായ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടിഷ് പൗണ്ടിന് വിലയിടിഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

1992ല്‍ ഉണ്ടായ കറന്‍സി വിനിമയത്തിലെ പ്രതിസന്ധിക്ക് സമാനമാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് ഡയറക്ടര്‍ ഓഫ് പോളിസി ഫെര്‍ഗല്‍ ഒബ്രിയന്‍ പറഞ്ഞു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടാത്ത പക്ഷം ആയിരക്കണക്കിന് മില്ല്യണ്‍ യൂറോയുടെ കയറ്റുമതി ബിസിനസ് തകര്‍ച്ചയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയിലേയ്ക്ക് കയറ്റുമതി ബിസിനസ് നടത്തുന്നവര്‍ക്ക് ബിസിനസില്‍ ഇപ്പോള്‍ത്തന്നെ 15% ഇടിവ് നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Scroll To Top