Friday December 09, 2016
Latest Updates

ജോണ്‍ ബര്‍ട്ടന് നേരെ വെല്ലുവിളി,ഏതു വിധേനെയും ജയിപ്പിക്കുമെന്ന് ലേബര്‍ പാര്‍ട്ടി

ജോണ്‍ ബര്‍ട്ടന് നേരെ വെല്ലുവിളി,ഏതു വിധേനെയും ജയിപ്പിക്കുമെന്ന് ലേബര്‍ പാര്‍ട്ടി

ഡബ്ലിന്‍:പോളിങിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ജോണ്‍ ബര്‍ട്ടനും മറ്റ് സ്ഥാനാര്‍ത്ഥികളുമെല്ലാം തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലാണ്.എന്നാല്‍ പ്രചരണസമയത്ത് ജനങ്ങളുടെ ഭാഗത്ത് നിന്നും ഏറ്റവും എതിര്‍പ്പ് നേരിടുന്ന സ്ഥാനാര്‍ഥിയായി രിക്കുന്നത് ഉപ പ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനാണ്.ബര്‍ട്ടന്‍ എവിടെ ചെന്നാലും എതിരാളികള്‍ വിടാറില്ല.ജോബ്‌സ് ടൌണില്‍ വാട്ടര്‍ ചാര്‍ജിന് എതിരെ സമരം ചെയ്ത ജനക്കൂട്ടത്തെ ഗാര്‍ഡയെ വിളിച്ചു കൈകാര്യം ചെയ്തു കേസെടുപ്പിച്ചത് മുതലാണ് ബര്‍ട്ടന് ഈ ഗതി കേടു തുടങ്ങിയത്.

കഴിഞ്ഞ ദിവസവും പ്രചരണസമയത്ത് ബര്‍ട്ടനോട് ചില ചോദ്യങ്ങളുന്നയിച്ചു കൊണ്ട് ഒരു ആണ്‍കുട്ടി രംഗത്തെത്തിയ കൗമാരക്കാരന്‍ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി. ഈ വര്‍ഷത്തെ ബഡ്ജറ്റ് കണക്കിലെടുത്താല്‍ അതില്‍ ഏറ്റവും നേട്ടം ആര്‍ക്കാണ് എന്നതായിരുന്നു ആണ്‍കുട്ടിയുടെ പ്രധാന ചോദ്യം.ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതെ ബര്‍ട്ടന്‍ നടന്നു നീങ്ങാന്‍ ശ്രമിച്ചപ്പോള്‍ സംഗതി കൂടുതല്‍ വഷളാവുകയും ചെയ്തു.’നിങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്ന് എപ്പോഴത്തേയും പോലെ ഒഴിഞ്ഞുമാറൂ, എന്നിട്ട് നിങ്ങളുടെ വാട്ടര്‍ബില്ല് ഖജനാവിലേക്കും തള്ളിക്കോളൂ….’ ആണ്‍കുട്ടി വിളിച്ചുപറഞ്ഞു.

ബര്‍ട്ടന്റെ ഇലക്ഷനിലെ പ്രകടനം പരിതാപകരമായേക്കും എന്ന തുടര്‍ച്ചയായ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ അവര്‍ക്ക് അനുകൂലമായെന്നും സൂചനകള്‍ ഉണ്ട്.ലേബര്‍ പാര്‍ട്ടി അവരുടെ നേതാവ് കൂടിയായ ബര്‍ട്ടനെ ഏതു വിധേനെയും ജയിപ്പിക്കുമെന്നു പ്രതിജ്ഞ എടുത്തിരിക്കുകയാണത്രേ

Scroll To Top