Monday January 23, 2017
Latest Updates

സ്വന്തക്കാരനെ പെന്‍ഷന്‍ അതോറിറ്റി ചെയര്‍മാനാക്കിയ ഐറിഷ് ഉപപ്രധാനമന്ത്രിയ്‌ക്കെതിരെ അവിശ്വാസ പ്രമേയം

സ്വന്തക്കാരനെ പെന്‍ഷന്‍ അതോറിറ്റി ചെയര്‍മാനാക്കിയ ഐറിഷ് ഉപപ്രധാനമന്ത്രിയ്‌ക്കെതിരെ അവിശ്വാസ പ്രമേയം

 ഡബ്ലിന്‍:ഐറിഷ് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന് എതിരെയുള്ള അവിശ്വാസ പ്രമേയം അടുത്ത ആഴ്ച്ച ഐറിഷ് പാര്‍ലമെന്റ് ചര്‍ച്ചയ്‌ക്കെടുക്കും.ഉയര്‍ന്ന ശമ്പളത്തോടെ സ്വന്തക്കാരനെ പെന്‍ഷന്‍ അതോറിറ്റിയുടെ ചെയര്‍മാനായി നിയോഗിച്ചതിനെ തുടര്‍ന്നാണ് സ്വതന്ത്ര ടി ഡി മാരുടെ നേതൃത്വത്തില്‍ ഉപപ്രധാനമന്ത്രിയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്കിയിരിക്കുന്നത്.

ലേബര്‍ പാര്‍ട്ടിയുടെ തൊഴിലാളി വിഭാഗം നേതാവായ ഡേവിഡ് ബെഗ്ഗിനെയാണ് ലേബര്‍ പാര്‍ട്ടി അദ്ധ്യക്ഷ കൂടിയായ ജോണ്‍ ബര്‍ട്ടണ്‍ പെന്‍ഷന്‍ അതോറിറ്റിയുടെ ചെയര്‍മാനായി നിയോഗിച്ചത്.അഞ്ചു വര്‍ഷത്തേയ്ക്ക് 20,000 യൂറോ വാര്‍ഷിക പ്രതിഫലത്തിലാണ് നിയമനമെങ്കിലും തിരഞ്ഞെടുപ്പിനുള്ള ചട്ടങ്ങള്‍ പാളിച്ചില്ലെന്നാണ് ബര്‍ട്ടന് എതിരെയുള്ള ആരോപണം.

രണ്ടു ദിവസത്തെ അവിശ്വാസ ചര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ തന്റെ നിയമനം പുനപരിശോധിക്കുന്നതില്‍ യാതൊരു പരാതിയും ഇല്ലെന്നു വ്യക്തമാക്കി ഡേവിഡ് ബെഗ് മുമ്പോട്ട് വന്നുകഴിഞ്ഞു.എന്നാല്‍ നിയമനം പുന:പരിശോധിക്കാന്‍ തല്ക്കാലം ഉദ്ദേശമില്ലെന്നാണ് ലേബര്‍ നേതാക്കളുടെ നിലപാട്. 

Scroll To Top