Wednesday November 22, 2017
Latest Updates

ഉപപ്രധാനമന്ത്രി ജീവന്‍ രക്ഷിക്കാന്‍ പാഞ്ഞെന്ന് വെളിപ്പെടുത്തല്‍

ഉപപ്രധാനമന്ത്രി ജീവന്‍ രക്ഷിക്കാന്‍ പാഞ്ഞെന്ന് വെളിപ്പെടുത്തല്‍

ഡബ്ലിന്‍ : മുന്‍ ഉപപ്രധാനമന്ത്രി പ്രക്ഷോഭകരുടെ കൈയ്യില്‍പ്പെടാതിരിക്കാന്‍ ജീവനും കൊണ്ട് പാഞ്ഞെന്ന് വെളിപ്പെടുത്തല്‍.വാട്ടര്‍ചാര്‍ജ് ഉയര്‍ത്തിനെതിരായ ജനരോഷത്തിനിടെയാണ് മുന്‍ ഉപപ്രധാനമന്ത്രിയും സാമൂഹിക സുരക്ഷാ മന്ത്രിയുമായ ജോആന്‍ ബര്‍ടണ്‍ ആണ് രക്ഷ തേടി പായേണ്ടി വന്നത്.ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പ്രക്ഷോഭകാരികള്‍ വളഞ്ഞപ്പോഴായിരുന്നു ഈ നാരോ എസ്‌കേപ്പ്.2014 നവംബര്‍ 15നായിരുന്നു സംഭവം.
ആ സംഭവത്തെക്കുറിച്ച് കോടതിക്കു മുമ്പാകെ വിവരിക്കവെ അവരാകെ തകര്‍ന്നുപോയി.
ഗാര്‍ഡയുടെ വാഹനത്തിലായിരുന്ന തന്നോട്ടും ഉപദേശകനോടും കലാപത്തിനൊരുങ്ങി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിനു നടുവില്‍ പാര്‍ക് ചെയ്തിരുന്ന ജീപ്പിലേക്ക് മാറാന്‍ ഒരു ഇന്‍സ്പെക്ടറാണ് ആവശ്യപ്പെട്ടത്. ഞാനാകെ ഭയന്നുപോയി’അവര്‍ ഡബ്ലിന്‍ സര്‍്ക്യൂട് ക്രിമിനല്‍ കോടതിയോടു പറഞ്ഞു.
തന്റെ ചുറ്റുംകൂടിയ ആള്‍ക്കൂട്ടം അക്രമാസക്തമായിരുന്നു,അവരുടെ കൈകളിലെങ്ങാനും പെട്ടാലോ എന്നോര്‍ത്ത് ആകെ ഭയന്നു വിറക്കുകയായിരുന്നു.ആ ആള്‍ക്കൂട്ടം സര്‍വ വിധ വൃത്തികെട്ട ശാപ വാക്കുകളും തനിക്കുമേല്‍ ചൊരിഞ്ഞു.ടി ഡി പോള്‍ മര്‍ഫി വളരെ സന്തുഷ്ടനായി ചിരിച്ചുകൊണ്ട് ഒരു മെഗഫോണില്‍ സംസാരിച്ചു കൊണ്ട് അവിടെ നില്‍ക്കുന്നുണ്ടായിരുന്നു.ലേബര്‍ പാര്‍ടിയുടെ മുന്‍ നേതാവു കൂടിയ ബര്‍ടണ്‍ പറഞ്ഞു.അതിനു തൊട്ടുപുറകിലായി കിടന്ന ഗാര്‍ഡയുടെ കാറിലായിരുന്നു താനും തന്റെ ഉപദേശകന്‍ കാരേന്‍ ഒ കോന്നലും മണിക്കൂറുകളോളം അഭയം തേടിയത്.
ആ ദിനത്തിനു മുമ്പ് താല ചര്‍ച്ചില്‍ ഒരു ഗ്രാജ്വേഷന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെ തന്റെ കഴുത്തിനു പുറകില്‍ രണ്ടു തവണ പ്രഹരമേറ്റ സംഭവവും ബര്‍ടണ്‍ വിവരിച്ചു. മര്‍ഫി(34),ഡബ്ലിന്‍ കൗണ്‍സിലര്‍മാരായ കിയേരണ്‍ മാഹോന്‍(39),മിഖായേല്‍ മര്‍ഫി(53) മറ്റ് നാലുപേര്‍ എന്നിവര്‍ക്കെതിരെയാണ് ഈ സംഭവത്തില്‍ കേസെടുത്തത്.

വാട്ടര്‍ ചാര്‍ജ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് ജനക്കൂട്ടം അന്നത്തെ ഉപ പ്രധാനമന്ത്രിയെ റോഡില്‍ തടഞ്ഞത്.

Scroll To Top