Monday January 23, 2017
Latest Updates

രണ്ട് മണിക്കൂര്‍ കാറില്‍ ബന്ദിയാക്കിയ സംഭവത്തില്‍ ജോണ്‍ ബര്‍ട്ടന്‍ ഗാര്‍ഡയ്ക്ക് പരാതി നല്‍കി

രണ്ട് മണിക്കൂര്‍ കാറില്‍ ബന്ദിയാക്കിയ സംഭവത്തില്‍ ജോണ്‍ ബര്‍ട്ടന്‍ ഗാര്‍ഡയ്ക്ക് പരാതി നല്‍കി

ഡബ്ലിന്‍: ജലനിരക്കിനെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനെ രണ്ട് മണിക്കൂറോളം കാറില്‍ ബന്ദിയാക്കിയ സംഭവത്തില്‍ ഗാര്‍ഡയ്ക്ക് പരാതി നല്കാന്‍ ജോണ്‍ ബര്‍ട്ടന്‍ നേരിട്ടെത്തി.കഴിഞ്ഞ ശനിയാഴ്ചയാണ് ജോണ്‍ ബര്‍ട്ടനെ രണ്ട് മണിക്കൂര്‍ കാറില്‍ ബന്ദിയാക്കിയത്.തുടര്‍ന്ന് ഗാര്‍ഡ എത്തി സുരക്ഷിത വലയം തീര്‍ത്താണ് ഉപപ്രധാനമന്ത്രിയെ രക്ഷപെടുത്തിയത്.ഇതിനിടെ പ്രതിഷേധക്കാര്‍ വെള്ളം നിറച്ച ബലൂണ്‍ ബര്‍ട്ടനെതിരെ എറിയുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളില്‍ ബര്‍ട്ടന്‍ ഗാര്‍ഡയ്ക്ക് വിശദമായ മൊഴി നല്‍കി. 

ഉപപ്രധാനമന്ത്രിയെ ബന്ദിയാക്കിയ പ്രതിഷേധത്തിലെക്ക് നയിച്ച സംഭവങ്ങള്‍ വിശദമായി അന്വേഷിച്ച് വരുന്നതായി ഗാര്‍ഡ വക്താവ് അറിയിച്ചു. കേസില്‍ കുറ്റപത്രം തയ്യാറായാല്‍ ഉടന്‍ തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഗാര്‍ഡ അറിയിച്ചു. തനിക്ക് നേരെ ബന്ദിയാക്കിയെന്നതിനേക്കാള്‍ തനിക്കെതിരെ പ്രതിഷേധക്കാര്‍ ഉപയോഗിച്ച മോശം ഭാഷയാണ് തന്നെ വിഷമിപ്പിച്ചതെന്ന് ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും സ്വഗ്വര്‍ഗാനുരാഗികളെ ആക്ഷേപിക്കുന്ന വാചകങ്ങളുണ് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചതെന്ന് ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. 

ആന്റി ഒസ്റ്റെറിറ്റി അലയന്‍സ് ടിഡി പോള്‍ മര്‍ഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജലനിരക്കിനെതിരെ പ്രതിഷേധിച്ച് ജോണ്‍ ബര്‍ട്ടനെ തടഞ്ഞത്. അതേസമയം ഇത് സംബന്ധിച്ച കേസില്‍ മൊഴി രേഖപ്പെടുത്താന്‍ ഗാര്‍ഡ തന്നെ വിളിച്ചിട്ടില്ലെന്നു പോള്‍ മര്‍ഫി പറഞ്ഞു. വിളിച്ചാല്‍ മൊഴി നല്‍കുമെന്നും പോള്‍ മര്‍ഫി അറിയിച്ചു.

Scroll To Top