Sunday December 11, 2016
Latest Updates

‘കെന്നിയുടെ തല ഫിയനാഫാളിന്റെ കാല്‍ക്കീഴില്‍!’: ജോണ്‍ ബര്‍ട്ടന്‍

‘കെന്നിയുടെ തല ഫിയനാഫാളിന്റെ കാല്‍ക്കീഴില്‍!’: ജോണ്‍ ബര്‍ട്ടന്‍

ഡബ്ലിന്‍: കഴിഞ്ഞ ദിവസം നടന്ന പ്രധാനമന്ത്രി വോട്ടെടുപ്പിനെ വിമര്‍ശിച്ച് മുന്‍ ഉപപ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ജോണ്‍ ബര്‍ട്ടന്‍. സ്വതന്ത്ര ടി.ഡിമാരും ഫിനഗേലും തമ്മിലുള്ള അവസാനവട്ട ചര്‍ച്ച നീണ്ടതിനാല്‍ വോട്ടെടുപ്പ് വൈകിയതിനെയാണ് ബര്‍ട്ടന്‍ വിമര്‍ശിച്ചത്. വോട്ടെടുപ്പ് ‘ഒരു മോശം നാടകം പോലെ’ ആയിരുന്നു എന്നാണ് അവര്‍ പറഞ്ഞത്.

വോട്ടെടുപ്പ് സംബന്ധിച്ച് പ്രസ്താവന നടത്തുമ്പോള്‍ ഡോള്‍ ചേംബറില്‍ പല സ്വതന്ത്ര ടി.ഡിമാരും ഉണ്ടായിരുന്നില്ല എന്നും ബര്‍ട്ടന്‍ പറഞ്ഞു. പിന്നീട് അവര്‍ വന്നതാകട്ടെ ചെവിയില്‍ ഫോണും തിരുകിക്കൊണ്ടായിരുന്നു എന്നും ബര്‍ട്ടന്‍ വിമര്‍ശനമുയര്‍ത്തി.

ഫിനഗേലിന്റെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ളതെങ്കിലും ഫിയനാഫാള്‍ എന്ത് ചെയ്യുന്നു, എന്ത് ചെയ്യുന്നില്ല എന്നതിനെ ആശ്രയിച്ചായിരിക്കും സര്‍ക്കാരിന്റെ നിലനില്‍പ്പ് എന്ന് ബര്‍ട്ടന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ തല ഫിയനാഫാളിന്റെ കാല്‍ക്കീഴിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിക്ക് ഏഴു സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത് എന്നത് നിരാശയുളവാക്കുന്നതാണെന്നു പറഞ്ഞ ബര്‍ട്ടന്‍, താന്‍ നേതാവായി തുടരുമോ എന്ന ചോദ്യത്തിന് ഇനിയുള്ള കാര്യങ്ങള്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം കൂടി തീരുമാനിക്കും എന്നു മാത്രം പ്രതികരിച്ചു.

Scroll To Top