Wednesday December 07, 2016
Latest Updates

ജെ എന്‍ യൂ സമരം അന്താരാഷ്ട്രശ്രദ്ധ നേടുന്നു

ജെ എന്‍ യൂ സമരം അന്താരാഷ്ട്രശ്രദ്ധ നേടുന്നു

PHOTO:ഓരാര്‍ഹാന്‍ പാമുക്കും  നോം ചോംസ്‌കിയും

ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി സമരം അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്നു. വിദ്യാര്‍ത്ഥികള്‍ക്കു പിന്തുണ പ്രഖ്യാപിച്ച് നൊബേല്‍ ജേതാവും പ്രമുഖ എഴുത്തുകാരനുമായ ഓരാര്‍ഹാന്‍ പാമുക്കും ചിന്തകന്‍ നോം ചോംസ്‌കിയും രംഗത്തെത്തി.

ലോകപ്രശസ്ത വിദ്യാഭ്യാസ വിദഗ്ദ്ധരും എഴുത്തുകാരും ചിന്തകരും ഉള്‍പ്പെടെയുള്ളവരാണ് സമരത്തെ അനുകൂലിച്ചും ക്യാമ്പസിലെ പൊലീസ് നടപടി അപലപിച്ചും രംഗത്തുവന്നത്.

85 പ്രമുഖര്‍ ഒപ്പിട്ട പ്രസ്താവനയില്‍ കോളനിവത്കരണകാലത്തെ കിരാതനിയമങ്ങള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടി അപമാനകരമാണെന്നു വ്യക്തമാക്കുന്നു.

കനയ്യ കുമാറിന്റെ അറസ്റ്റിനെതിരെ രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ പ്രതിഷേധം നടക്കുകയാണ്.

Scroll To Top