Sunday July 23, 2017
Latest Updates

കോര്‍ക്കിലെ ഷോട്ടോകാന്‍ കരാട്ടെ ക്ലബ്ബിന്റെ സെമിനാറും ഗ്രേഡിങ്ങും വര്‍ണ്ണോജ്വലമായി

കോര്‍ക്കിലെ ഷോട്ടോകാന്‍ കരാട്ടെ ക്ലബ്ബിന്റെ സെമിനാറും ഗ്രേഡിങ്ങും വര്‍ണ്ണോജ്വലമായി

കോര്‍ക്ക് :മലയാളിയായ ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഷോട്ടോകാന്‍ കരാട്ടെ ക്ലബ്ബിലെ (ജെ കെ എസ് -കോര്‍ക് ) കുട്ടികളുടെ ഗ്രേഡിങ്ങും സെമിനാറും May 27 ശനിയാഴ്ച മഹോണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെട്ടു.

JKS Ireland Chief Instructor (Dublin) Sensei Dermot O ‘Keeffe (6th Dan) ആയിരുന്നു വിധികര്‍ത്താവ് .വിവിധ രാജ്യക്കാരായ 35 കുട്ടികളുടെ Grading നടന്നു. റോഷീന്‍ സോണി, ജാസ്മിന്‍ സുനു, അനന്യ അനില്‍, ആഞ്ചലിന്‍ വില്‍സണ്‍, ഐലീന്‍ വില്‍സണ്‍, ആന്‍ വില്‍സണ്‍ ,ഗ്രേസിന് സജോഷ്, ജോര്‍ജിന്‍ സജോഷ്, ജോസഫ് സണ്ണി , തെരേസ സണ്ണി, ബിപിന്‍ പോള്‍, റിമില്‍ അഗസ്റ്റിന്‍, അമല്‍ സാം വര്ഗീസ്, റയാന്‍ മാത്യു , നിഖാ ജോസ്സി, മിഥുന്‍ സെല്‍വരാജ്, ജെഫ്ന ജോഷി ആഷ്ലിന്‍ ആല്‍ബര്‍ട്ട് , ആല്‍ബര്‍ട്ട് എസ് മാത്യു, ജോയല്‍ ബോബി,അനറ്റ് മരിയ ബോബി എന്നിവരാണ് ഗ്രേഡിങ്ങില്‍ വിജയിച്ച മലയാളികള്‍ .

അത്യധികം മികവുറ്റ പ്രകടനം കാഴ്ച വച്ച തെരേസ സണ്ണി, അനന്യ അനില്‍, ഐലീന്‍ വില്‍സണ്‍, ആന്‍ വില്‍സണ്‍, ജോര്‍ജിന്‍ സജോഷ്, റിമില്‍ അഗസ്റ്റിന്‍ എന്നിവര്‍ ചീഫ് എക്‌സമിനറിന്റെ പ്രത്യേക അംഗീകാരത്തിന് അര്‍ഹരായി.

മഹോണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളിലും ബിഷപ്സ്ടൗണ്‍ GAA ഹാളില്‍ ചൊവ്വാഴ്ചകളിലും ക്ലാസുകള്‍ നടത്തപ്പെടുന്നു. പുതിയ ബാച്ചിലേക്കു അഡ്മിഷന്‍ ആരംഭിച്ചു. ക്ലാസുകള്‍ ജൂണ്‍ ആദ്യ വാരം തുടങ്ങുന്നതാണെന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു

Scroll To Top