Wednesday June 28, 2017
Latest Updates

മലയാളികളുടെ നേതൃത്വത്തിലുള്ള ജെ.കെ.എസ് കോര്‍ക്കിന് ദേശീയ തലത്തില്‍ ഉജ്ജ്വല വിജയം

മലയാളികളുടെ നേതൃത്വത്തിലുള്ള ജെ.കെ.എസ് കോര്‍ക്കിന് ദേശീയ തലത്തില്‍ ഉജ്ജ്വല വിജയം

കോര്‍ക്ക് :ജെ.കെ.എസ് അയര്‍ലണ്ട് (ജപ്പാന്‍ കരാട്ടെ ഷോട്ടോ ഫെഡറേഷന്‍) ഓള്‍ അയര്‍ലണ്ട് നാഷണല്‍ ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ജെ.കെ എസ് കോര്‍ക്കിന്റെ റീത്ത ഫെരേര സ്വര്‍ണം നേടി.ഡബ്ലിന്‍ ഡിസിയു സ്‌പോര്‍ട്‌സ് ഹാളില്‍ വച്ചായിരുന്നു ചാംപ്യന്‍ഷിപ്പ് നടന്നത്.അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ നിന്നുള്ള മുപ്പതോളം കുട്ടികളെ പിന്‍തള്ളിയാണ് 13 വയസില്‍ താഴെ ഉള്ളവരുടെ kata ഇനത്തില്‍ റീത്ത സ്വര്‍ണം കരസ്ഥമാക്കിയത് .

കോര്‍ക്ക് ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇതേ ക്ലബ്ബിലെ തന്നെ ആനറ്റ് മരിയ ബോബി 13 വയസില്‍ താഴെ ഉള്ളവരുടെ kata യില്‍ വെങ്കലം നേടുകയുണ്ടായി. JKA സംഘടിപ്പിച്ച ഈ വര്‍ഷത്തെ മണ്‍സ്റ്റര്‍ റീജിയന്‍ ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ജെ.കെ.എസ് കോര്‍ക്കിലെ റീത്ത kata ഇനത്തില്‍ വെള്ളിയും ഗ്രൂപ്പ് Kata യില്‍ ആനറ്റ് മരിയ ബോബി,ജെഫ്ന ജോഷി,റീത്ത ഫെരേര എന്നിവരടങ്ങുന്ന ടീം വെങ്കലവും നേടി.

മലയാളിയായ ബോബി ജോര്‍ജിന്റെ നേതൃത്വത്തില്‍ 2016 ജനുവരിയിലാണ് ജെ.കെ എസ് കോര്‍ മഹോന്‍ കമ്മ്യൂണിറ്റിസെന്ററില്‍ ആരംഭിച്ചത്. തിങ്കള്‍ ബുധന്‍ ദിവസങ്ങളിലാണ് ഇവിടെ പരിശീലനം നടത്തപ്പെടുന്നത്.ജെ.കെ.എസ് കോര്‍ക്കിന്റെ പുതിയ ശാഖ ഇപ്പോള്‍ ബിഷപ്സ് ടൌണ്‍ GAA ഹാളിലും തുടങ്ങിയിട്ടുണ്ട്.ഇരുപതോളം കുട്ടികള്‍ അവിടെ പരിശീലനം നേടി വരുന്നു. ചൊവ്വാഴ്ച ദിവസങ്ങളിലാണ് ഇവിടെ ക്ലാസ് നടക്കുന്നത്.

ജെ.കെ.എസ് കോര്‍ക്കില്‍ നിന്നും കരാട്ടെയില്‍ ഇപ്പോള്‍ പരിശീലനം നേടുന്ന കുട്ടികളുടെ ഗ്രേഡിങ് മെയ് 27 നു നടക്കുന്നതും, തുടര്‍ന്ന് പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നതുമാണെന്ന് സംഘാടകര്‍ അറിയിച്ചു.

Scroll To Top