Wednesday December 07, 2016
Latest Updates

ബാബുവും അടൂര്‍ പ്രകാശും മത്സരിക്കാനില്ലെങ്കില്‍ താനും മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി

ബാബുവും അടൂര്‍ പ്രകാശും മത്സരിക്കാനില്ലെങ്കില്‍ താനും മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ക്ലൈമാക്‌സ് എന്താവുമെന്ന് ഇന്ന് വൈകീട്ട് അറിയാം. അതിനിടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാട് കടുപ്പിച്ചു. തര്‍ക്കം നേരിടുന്ന സീറ്റുകളിലെ രണ്ടു സിറ്റിങ് എം.എല്‍.എമാരെ മാറ്റാന്‍ കഴിയില്ലെന്ന നിലപാട് സ്‌ക്രീനിങ് കമ്മറ്റി യോഗത്തില്‍ ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. കെ.ബാബു, അടൂര്‍ പ്രകാശ്, എന്നിവരെ അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മാറ്റിനിര്‍ത്തണം എന്ന നിലപാട് കെ പി സി സി പ്രസിഡണ്ട് തുടരുന്നതിനിടയില്‍ അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ തന്റെ പേരില്ലാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കണമെന്ന് ഉമ്മന്‍ ചാണ്ടിയും വാശിപിടിച്ചിരിക്കുകയാണ്.

ഇതിനിടെ കെ സി ജോസഫ് ഇരിക്കൂറിലും,ബെന്നി ബഹനാന്‍ തൃക്കാക്കരയിലും മത്സരരംഗത്ത് തുടരുമെന്ന് ഉറപ്പായിട്ടുണ്ട്.ബാക്കിയുള്ളവരുടെ കാര്യത്തിലാണ് മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചത്. സ്‌ക്രീനിങ് കമ്മറ്റി യോഗത്തില്‍ ഉമ്മന്‍ചാണ്ടി തന്നെ എ,ഐ ഗ്രൂപ്പുകള്‍ക്ക് വേണ്ടി വാദിച്ചതായി അറിയുന്നു.

കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനും നിലപാടില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. ഇനി 3 സീറ്റുകളില്‍ തീരുമാനമെടുക്കാനുണ്ട്. ഇതിനിടയിലും ഘടക കക്ഷികളുമായി നേതാക്കള്‍ ചര്‍ച്ച നടത്തി വരികയാണ്. 32 സിറ്റിങ് എം.എല്‍.എമാരുടെ കാര്യത്തില്‍ തീരുമാനമായി. വിജയ സാധ്യതമാത്രം പരിഗണിച്ചാല്‍ മതിയെന്ന ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ചിലമാറ്റങ്ങള്‍ പട്ടികയില്‍ വരുമെന്നാണ് സൂചന. ഉച്ചയ്ക്ക് ശേഷം ഉമ്മന്‍ചാണ്ടി,സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ സോണിയാ ഗാന്ധിയെ കാണുന്നുണ്ട്.

Scroll To Top