Wednesday February 22, 2017
Latest Updates

ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ:ക്രൈംബ്രാഞ്ച് അന്വേഷിക്കും

ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ:ക്രൈംബ്രാഞ്ച് അന്വേഷിക്കും

തൃശൂര്‍: പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും.

തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍. അജിത്കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ ചുമതല തൃശൂര്‍ ഡിവൈഎസ്പിക്കാണ്.

ആത്മഹത്യക്കു പിന്നിലെ ദുരൂഹതകള്‍ കണ്ടെത്തുകയാണ് അന്വേണത്തിന്റെ ഉദ്ദേശം. പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയ ജിഷ്ണുവിന്റെ ശരീരത്തിലെ മുറിവുകളെ കുറിച്ചും അന്വേഷിക്കും.

അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം കോളേജിലെത്തി തെളിവെടുക്കും.

വെള്ളിയാഴ്ച വൈകുന്നേരമാണ് കോഴിക്കോട് സ്വദേശി ജിഷ്ണു പ്രണോയിയെ ആത്മഹത്യ ചെയ്ത നിലയില്‍ കോളേജ് ഹോസ്റ്റലില്‍ കണ്ടെത്തിയത്.

Scroll To Top