Wednesday December 07, 2016
Latest Updates

 പ്രമുഖ യുവനടന്‍ ജിഷ്ണു അന്തരിച്ചു

  പ്രമുഖ യുവനടന്‍ ജിഷ്ണു അന്തരിച്ചു

 

കൊച്ചി: കാന്‍സര്‍ബാധയെ തുടര്‍ന്ന് മലയാളത്തിലെ പ്രമുഖ യുവനടന്‍ ജിഷ്ണു(36) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.15 നായിരുന്നു അന്ത്യം. ദീര്‍ഘനാളായി കാന്‍സര്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാള സിനിമയിലെ പ്രമുഖ നടനായ രാഘവന്റെ മകനാണ് ജിഷ്ണു.
കണ്ണൂരുകാരനായ ജിഷ്ണു 2002 ല്‍ കമല്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം നമ്മളില്‍ രണ്ടു നായകന്മാരില്‍ ഒരാളായിട്ടായിരുന്നു ശ്രദ്ധ നേടിയത്. 1987 ല്‍ പിതാവ് സംവിധാനം ചെയ്ത കിളിപ്പാട്ടിലൂടെ മലയാള സിനിമയില്‍ എത്തിയ ജിഷ്ണു തുടര്‍ന്ന് നായകനായും സഹനടനായും 25 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സുന്ദര്‍ദാസ് സംവിധാനം ചെയ്ത റബേക്കാ ഉതുപ്പ് കിഴക്കേമല എന്ന ചിത്രത്തിലായിരുന്നു അവസാനമായി അഭിനയിച്ചത്.
ചൂണ്ട, ഫ്രീഡം, പ്രണയം, നേരറിയാന്‍ സിബിഐ, പൗരന്‍, ചക്കരമുത്ത്, ബാങ്കിംഗ് അവേഴ്‌സ്, അന്നും ഇന്നും എന്നും, നിദ്ര, ഉസ്താദ്‌ഹോട്ടല്‍, ഓര്‍ഡിനറി തുടങ്ങി അനേകം സിനിമകളില്‍ അഭിനയിച്ചു. മദ്രാസിലും തിരുവനന്തപുരത്തും കോഴിക്കോടുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജിഷ്ണു ഐടി രംഗത്ത് നിന്നുമായിരുന്നു സിനിമയില്‍ എത്തിയത്. റിലീസ് ചെയ്യാന്‍ നാലോളം ചിത്രങ്ങള്‍ ബാക്കി നില്‍ക്കേയാണ് അദ്ദേഹം മരണമടഞ്ഞത്.
കോഴിക്കോട് എന്‍ഐടിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം ഐടി രംഗത്ത് ജോലി നോക്കുന്നതിനിടയിലാണ് നമ്മളിലേക്ക് എത്തിയത്. ഏതാനും നാള്‍ മുമ്പ് താന്‍ കാന്‍സര്‍ബാധിതനാണെന്ന വിവരം സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഇദ്ദേഹം ആരാധകരുമായി പങ്കുവെച്ചിരുന്നു. ചികിത്സയിലാണെന്നും താന്‍ തിരിച്ചുവരുമെന്നും ശുഭാപ്തി വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. ആര്‍ക്കിടെക്ടായ ധന്യാ രാജനാണ് ഭാര്യ.

Scroll To Top