Friday December 09, 2016
Latest Updates

ഐ സി യൂ വിലാണ്,പക്ഷേ പേടിയ്ക്കാനില്ല… നടന്‍ ജിഷ്ണുവിന്റെഫേസ് ബുക്ക് കുറിപ്പ്

ഐ സി യൂ വിലാണ്,പക്ഷേ പേടിയ്ക്കാനില്ല… നടന്‍   ജിഷ്ണുവിന്റെഫേസ് ബുക്ക് കുറിപ്പ്

അര്‍ബുദത്തെ ചിരിച്ചുകൊണ്ട് നേരിടുന്ന നടന്‍ ജിഷ്ണു ഉള്ളില്‍ തൊടുന്ന കുറിപ്പുമായി വീണ്ടും രംഗത്ത്. ഐസിയുവിലാണ്, പക്ഷേ പേടിക്കാനില്ല എന്ന് പറഞ്ഞാണ് ജിഷ്ണുവിന്റെ ഫേസ് ബുക്ക് കുറിപ്പ് തുടങ്ങുന്നത്.
ഹൃദയസ്പര്‍ശിയായ ആ കുറിപ്പ് ഇങ്ങനെയാണ്: ;ആശുപത്രി എന്റെ വീട് പോലെ തന്നെയാണ്. ഡോക്ടര്‍ വരുമ്പോള്‍ ഞാന്‍ ഉറങ്ങുകയായിരുന്നു. ഉറക്കമുണര്‍ന്ന് ഞാന്‍ അദ്ദേഹത്തെ നോക്കി ഹൃദ്യമായി ചിരിച്ചു. ചിരിക്കുന്ന രോഗിയെ കാണുന്നത് വളരെ നല്ലകാര്യമാണെന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ചികിത്സിക്കാന്‍ ആ ചിരി ഊര്‍ജ്ജമേകുമെന്നും അദ്ദേഹം പറഞ്ഞു. എന്നെ പരിചരിക്കാന്‍ വരുന്ന നഴ്‌സുമാരോട് ഉള്‍പ്പെടെ ജീവിതത്തിലെ ഓരോ സന്ദര്‍ഭത്തിലും ഞാന്‍ ഇപ്പോള്‍ ചിരിക്കാറുണ്ട്. എന്നെ വിശ്വസിക്കൂ. അങ്ങനെ ചിരിക്കുന്നത് നല്ല മാറ്റമുണ്ടാക്കും. ഡോക്ടര്‍മാര്‍ വളരെ വിഷമം പിടിച്ച ജോലിയാണ് ചെയ്യുന്നത്. അവരോട് ചിരിക്കുന്നത് സാഹചര്യങ്ങളെ കൂടുതല്‍ ഭേദപ്പെട്ടതാക്കും. എല്ലാവര്‍ക്കും ഇക്കാര്യം അറിയാം. പക്ഷേ എങ്ങനെയോ നമ്മള്‍ ഇക്കാര്യം മറന്നുപോകുന്നു, ശരിയല്ലേ? എന്റെ തന്നെ അനുഭവമാണ് ഞാന്‍ പങ്കുവെച്ചത്..ജിഷ്ണു എഴുതുന്നു

Scroll To Top