Wednesday June 28, 2017
Latest Updates

ജിഷ്ണു കേസില്‍ സര്‍ക്കാരിന്റെ ന്യായീകരണ പരസ്യം!

ജിഷ്ണു കേസില്‍ സര്‍ക്കാരിന്റെ ന്യായീകരണ പരസ്യം!

തിരുവനന്തപുരം: ജിഷ്ണു കേസില്‍ സര്‍ക്കാരിന്റെ ഭാഗം ന്യായീകരിച്ച് പത്രപരസ്യം. ജിഷ്ണു കേസ് പ്രചാരണമെന്ത് ? സത്യമെന്ത് ? എന്ന തലക്കെട്ടിലാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പേരില്‍ പത്രപരസ്യം.

ജിഷ്ണുവിന്റെ അമ്മയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സത്യവിരുദ്ധമായ പ്രചാരണമാണ് നടക്കുന്നത്. പുറത്തുനിന്നെത്തിയ സംഘമാണ് സംഘര്‍ഷാവസ്ഥയുണ്ടാക്കിയത്.

പൊലീസ് ജിഷ്ണുവിന്റെ അമ്മ മഹിജയെ വലിച്ചിഴച്ചു എന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണമാണ് നടക്കുന്നത്. ജിഷ്ണുവിന്റെ ബന്ധുക്കളെ അറസ്റ്റ് ചെയ്തിട്ടില്ല…

എന്നിങ്ങനെയുള്ള ന്യായീകരണങ്ങളാണ് പരസ്യത്തില്‍ പറയുന്നത്. സര്‍ക്കാരിനെതിരെയുള്ള ഗൂഢനീക്കത്തിന്റെ ഫലമാണ് ഇവയെല്ലാമെന്ന് പരസ്യം വ്യക്തമാക്കുന്നു.

ജിഷ്ണുവിന്റ കുടുംബത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇടതുനേതാക്കള്‍ തന്നെ പൊലീസിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Scroll To Top