Sunday December 04, 2016
Latest Updates

ജിഷയെ 5 മണിയ്ക്കും പുറത്തുകണ്ടെന്ന് അയല്‍ക്കാര്‍,മരണം നടന്നത് 5.40 ന് …

ജിഷയെ 5 മണിയ്ക്കും പുറത്തുകണ്ടെന്ന് അയല്‍ക്കാര്‍,മരണം നടന്നത് 5.40 ന് …

പെരുമ്പാവൂര്‍ : ജിഷ കൊലക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി അയല്‍ക്കാര്‍. ജിഷ വൈകിട്ട് അഞ്ചുമണിക്ക് പുറത്തിറങ്ങി വെള്ളം കൊണ്ടുപോകുന്നത് കണ്ടുവെന്ന് ഒരു അയല്‍വാസി മൊഴി കൊടുത്തു.

വൈകുന്നേരം 5.40ന് ജിഷയുടെ വീട്ടില് നിന്ന് നിലവിളി കേട്ടതായി സമീപത്തെ മൂന്നു സ്ത്രീകള്‍ പൊലീസില് മൊഴി നല്കി.

കൊലപാതകിയെന്ന് സംശയിക്കുന്നയാള് ആറുമണിയോടെ കനാല്‍ വഴി പോയതായും മൊഴിയില്‍ പറയുന്നുണ്ട്.

അടുത്ത വീട്ടില്‍ ഒരു പെണ്‍കുട്ടിയുടെ നിലവിളി കേട്ടിട്ട് പോയി നോക്കാനുള്ള മനസ്സാക്ഷി ഈ സ്ത്രീകള്‍ക്കാര്‍ക്കും ഉണ്ടായില്ല. അങ്ങനെ നടന്നിരുന്നുവെങ്കില്‍ ഒരു പക്ഷേ, ജിഷയുടെ ജീവന്‍ രക്ഷിക്കാനാവുമായിരുന്നു.

വൈകിട്ട് മൂന്നിനും അഞ്ചിനും ഇടയ്ക്കാണ് ജിഷയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോര്ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇതേസമയം, പോസ്റ്റുമോര്‍ട്ടത്തില്‍ വന്ന വീഴ്ചകള്‍ പ്രതയിലേക്ക് എത്തുന്നതിനു തടസ്സമാവുന്നുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം ആലപ്പുഴ മെഡിക്കല്‍ കോളജിലെ പി.ജി. വിദ്യാര്‍ഥി നിര്‍വഹിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പീഡനം ഉള്‍പ്പെടുന്ന കൊലക്കേസുകളില്‍ ഡോക്ടര്‍മാരുടെ സംഘമോ പൊലീസ് സര്‍ജന്റെ നേതൃത്വത്തിലോ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാണു ചട്ടം. പ്രഫസര്‍, അസോഷ്യേറ്റ് പ്രഫസര്‍ തസ്തികകളില്‍ നാലു ഡോക്ടര്‍മാര്‍ ഉള്ളപ്പോഴാണ് പി.ജി. വിദ്യാര്‍ഥിയെ പോസ്റ്റ്‌മോര്‍ട്ടം ഏല്‍പ്പിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ പോസ്റ്റുമോര്‍ട്ടം വേളയില്‍ സന്നിഹിതരായിരിക്കണമെന്ന ചട്ടവും ലംഘിക്കപ്പെട്ടു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞുടന്‍ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും വേണം. ജിഷയുടെ കേസില്‍ ഇതൊന്നും ഉണ്ടായില്ല. ദളിത് വിഭാഗക്കാര്‍ കൊല്ലപ്പെട്ടാല്‍ ആര്‍.ഡി.ഒ, കലക്ടര്‍ എന്നിവരെ വിവരമറിയിക്കണമെന്ന ചട്ടവും ലംഘിക്കപ്പെട്ടു.

Scroll To Top