Sunday December 04, 2016
Latest Updates

ജിഷ വധം:പ്രതിയുടെതെന്ന് കരുതപ്പെടുന്ന വീഡിയോ പോലീസിന് ലഭിച്ചു.പ്രതി മഞ്ഞ ഷര്‍ട്ടുകാരന്‍ തന്നെയോ ?

ജിഷ വധം:പ്രതിയുടെതെന്ന് കരുതപ്പെടുന്ന വീഡിയോ പോലീസിന് ലഭിച്ചു.പ്രതി മഞ്ഞ ഷര്‍ട്ടുകാരന്‍ തന്നെയോ ?

പെരുമ്പാവൂര്‍: വിവാദമായ ജിഷ വധക്കേസ് നിര്‍ണായക ഘട്ടത്തിലേക്ക്. കൊല നടത്തിയ പ്രതി എന്ന് കരുതുന്ന ആളിന്റെ വീഡിയോ ദൃശ്യം പോലീസിന് ലഭിച്ചു. ജിഷയ്ക്ക് തൊട്ടുപിന്നിലായി പ്രതിയെന്ന് കരുതുന്ന മഞ്ഞഷര്‍ട്ടിട്ട ഒരു യുവാവും നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജിഷയുടെ വീടിന് സമീപത്തെ വളം വില്‍പന കേന്ദ്രത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങളുള്ളത്.
ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ മുഖം പക്ഷേ വ്യക്തമല്ല. ഇവിടുത്തെ അഞ്ചാമത്തെ ഒരു സിസിടിവി കൂടി പരിശോധിക്കാനുണ്ട്. അതില്‍ നിന്ന് ഈ യുവാവിന്റെ മുഖം വ്യക്തമായി മനസ്സിലാക്കാനാകുമെന്ന് പോലീസ് കരുതുന്നു. സംഭവ ദിവസം രാവിലെ ജിഷ കോതമംഗലത്തേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ജിഷ സഞ്ചരിച്ച ബസ്സിലെ കണ്ടക്ടറെ പോലീസ് ചോദ്യം ചെയ്ത് ഇക്കാര്യം ഉറപ്പ് വരുത്തിയിരുന്നു.
അവിടെ പോയി മടങ്ങിവരുന്നസമയത്തെ ദൃശ്യമാണിതെന്ന് കരുതുന്നു.

ജിഷ വീട്ടിലേക്ക് മടങ്ങിവരുമ്പോള്‍ ഇയാളും ഒപ്പമുണ്ടായിരുന്നുവെന്നാണ് അനുമാനിക്കുന്നത്. അങ്ങനെയെങ്കില്‍ ജിഷയ്ക്ക് പരിചയമുള്ള ഒരാള്‍ തന്നെയാണ് കൊലപാതകി എന്ന സംശയം ബലപ്പെടുകയാണ്.
കൊലപാതകം നടന്ന സമയത്തിന് ശേഷം മഞ്ഞഷര്‍ട്ടിട്ട ഒരാള്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതായി നിരവധി മൊഴികള്‍ പോലീസിന് മുമ്പാകെയുണ്ട്. യുവാവ് ജിഷയുടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടതായി അയല്‍വാസികളായ രണ്ട് യുവാക്കളാണ് ആദ്യം മൊഴി നല്‍കിയത്. അയല്‍വാസിയായ ഒരു വീട്ടമ്മ മഞ്ഞഷര്‍ട്ടിട്ട ഒരാള്‍ മതില്‍ചാടി പോയതായും പോലീസിനോട് പറഞ്ഞിരുന്നു. ഇതെല്ലാം ശരിവെക്കുന്നതാണ് വീഡിയോ ദൃശ്യം.

Scroll To Top