Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ മികച്ച 18 കലാകാരന്‍മാരില്‍ ഒരു മലയാളിയും:ജിജോ എസ് പാലാട്ടിയ്ക്ക് നെക്സ്റ്റ് ജനറേഷന്‍ ബര്‍സറീസ് അവാര്‍ഡ് 

അയര്‍ലണ്ടിലെ മികച്ച 18 കലാകാരന്‍മാരില്‍ ഒരു മലയാളിയും:ജിജോ എസ് പാലാട്ടിയ്ക്ക് നെക്സ്റ്റ് ജനറേഷന്‍ ബര്‍സറീസ് അവാര്‍ഡ് 

ഡബ്ലിന്‍:ഐറീഷ് റിപ്പബ്‌ളിക്കിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ എമേര്‍ജിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള നെക്സ്റ്റ് ജനറേഷന്‍ ബര്‍സറീസ് അവാര്‍’ഡിന് അയര്‍ലണ്ടിലെ മലയാളി കലാകാരനായ ജിജോ എസ് പാലാട്ടി തിരഞ്ഞെടുക്കപ്പെട്ടു.രാജ്യത്ത് മികച്ച കലാപ്രവര്‍ത്തനം നടത്തുന്ന പതിനെട്ടു നവപ്രതിഭകള്‍ക്കാണ് അയര്‍ലണ്ടിലെ ആര്‍ട്‌സ് കൌണ്‍സില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നത്.12,500 യൂറോയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനില്‍ നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ ഐറീഷ് പ്രസിഡണ്ട് മൈക്കില്‍ ഡി ഹിഗിന്‍സ് ജിജോയ്ക്ക് അവാര്‍ഡ് സമ്മാനിച്ചു.ജനാധിപത്യ സംവിധാനത്തെയും ജനങ്ങളുടെ അവകാശ സംരക്ഷണത്തെ പരിരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കലാകാരന്മാര്‍ അനവരതം തുടരണമെന്ന് തദ്ദവസരത്തില്‍ പ്രസിഡണ്ട് കലാകാരന്‍മാരെ ഓര്‍മ്മിപ്പിച്ചു.

വിഷ്വല്‍ ആര്‍ട്‌സ്,സാഹിത്യം,സംഗീതം,സിനിമ,ഡാന്‍സ്,നാടകം,സര്‍ക്കസ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭരാണ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്.

ഒട്ടേറെ ഷോട്ട് ഫിലിമുകള്‍  അയര്‍ലണ്ടിലെ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള ജിജോയുടെ ‘പരാകായപ്രവേശം’,വട്ടം എന്നിവ ഏറെ ശ്രദ്ധേയമായിരുന്നു. ഉറുഗ്വേ ഇന്റര്‍ നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍,ബിബ്‌ഗ്യോര്‍ ഫിലിം ഇന്റര്‍ നാഷണല്‍ ഫെസ്റ്റിവല്‍, പ്രവാസി മലയാളികളുടെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ഫൊക്കാന അവാര്‍ഡ്,എന്നിവയും ജിജോ കരസ്ഥമാക്കിയിരുന്നു.

 

ജിജോ എസ് പാലാട്ടി(നില്‍ക്കുന്നവരില്‍ അവസാനം)ഐറിഷ് പ്രസിഡണ്ടിനോടും മറ്റ് അവാര്‍ഡ് ജേതാക്കള്‍ക്കുമൊപ്പം

ജിജോ എസ് പാലാട്ടി(നില്‍ക്കുന്നവരില്‍ അവസാനം)ഐറിഷ് പ്രസിഡണ്ടിനോടും മറ്റ് അവാര്‍ഡ് ജേതാക്കള്‍ക്കുമൊപ്പം

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Scroll To Top