Sunday December 11, 2016
Latest Updates

ജിജോ എസ് പാലാട്ടിയും ,’വട്ട’വും വിമര്‍ശിക്കപ്പെടുമ്പോള്‍ ….(വീഡിയോ)-‘ഐറിഷ് മലയാളി’ പ്രതിനിധി നടത്തിയ ഇന്റര്‍വ്യൂ 

ജിജോ എസ് പാലാട്ടിയും ,’വട്ട’വും വിമര്‍ശിക്കപ്പെടുമ്പോള്‍ ….(വീഡിയോ)-‘ഐറിഷ് മലയാളി’ പ്രതിനിധി നടത്തിയ ഇന്റര്‍വ്യൂ 

അയര്‍ലണ്ടിലെ പ്രവാസിയെ തേടി കേരളത്തില്‍ നിന്നെത്തുന്ന ഒരു കൊലയാളി.ഓരോ ചലനത്തിലും എന്തൊക്കെ ചെയ്യണമെന്നു നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ഒരു ചാര്‍ട്ടുമായാണ് അയാള്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്.നിഗൂഡരഹസ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഒരു മാഫിയാസംഘത്തിന്റെ ആന്‍ജ്ഞയനുസരിച്ച് അയര്‍ലണ്ടില്‍ എത്തപ്പെടുന്ന അയാള്‍ ,പക്ഷേ ,ആരെ കൊല്ലാനെത്തിയോ, അയ്യാളാല്‍ കൊല്ലപ്പെടുന്നു.എന്നാല്‍ കൊന്നയാളോ ,മരിച്ചയാളോ അറിയുന്നില്ല യഥാര്‍ഥ ഇര തന്നെയാണ് കൊല്ലപ്പെട്ടതെന്ന്.അത് അറിയാവുന്നത് അയാളെ അയച്ച സംഘത്തിന് മാത്രമാണ്‍..

VATസങ്കീര്‍ണ്ണതയുടെ താളവട്ടങ്ങളില്‍ പെട്ടു പോകുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥ പറയുന്ന യുവ സംവിധായകനായ ജിജോ എസ് പാലാട്ടിയുടെ ‘വട്ടം ‘എന്ന ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തിട്ട് ഇന്ന് ഇരുപത്തിയഞ്ച് ദിവസം.


ഒരു ജനപ്രിയ ഫിലിം അല്ലെന്ന് പൊതു വിലയിരുത്തലുകള്‍ ഉണ്ടെങ്കിലും ,ഓരോ അഭിനയതാക്കളും ജീവന്‍ നല്‍കി അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ കരുത്തു നിറഞ്ഞ പ്രകടനം മാത്രം മതി ഷോര്‍ട്ട് ഫിലിമിനെ ശ്രദ്ധേയമാക്കാന്‍.മുംബൈ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍,കേളി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എന്നിവയടക്കം അഞ്ചോളം അന്താരാഷ്ട്ര വേദികളിലേയ്ക്ക് ഇതിനകം തന്നെ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് വട്ടത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

എങ്കിലും സാമാന്യ പ്രേക്ഷകര്‍ വട്ടത്തെ വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണ്?അവാര്‍ഡ് മാത്രം ലക്ഷ്യമാക്കി തട്ടികൂട്ടിയതാണോ ‘വട്ടം’? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് സംവിധായകന്‍ ജിജോ എസ് പാലാട്ടി.(ഐറിഷ് മലയാളി പ്രതിനിധി റെജി സി ജേക്കബ്, ജിജോ എസ് പാലാട്ടിയുമായി നടത്തിയ അഭിമുഖം താഴെ കാണുക

Scroll To Top