Tuesday May 23, 2017
Latest Updates

മൈന്‍ഡിന്റെ സ്ഥാപക നേതാവ് ജിജി ജേക്കബിന് യാത്രയയപ്പ് നല്‍കി 

മൈന്‍ഡിന്റെ സ്ഥാപക നേതാവ് ജിജി ജേക്കബിന് യാത്രയയപ്പ് നല്‍കി 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നിന്നും ആസ്‌ട്രേലിയയിലെ പെര്‍ത്തിലെയ്ക്ക് കുടിയേറുന്ന ഡബ്ലിനിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും മൈന്‍ഡിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ ജിജി ജേക്കബിനും കുടുംബത്തിനും മൈന്‍ഡ് സംഘടനയുടെ ആഭിമുഖ്യത്തില്‍ യാത്രയയിപ്പ് നല്‍കി.jiji jh 
ഫിംഗ്ലസിലെ സെന്റ് മാര്‍ഗരറ്റ് ഹാളില്‍ ചേര്‍ന്ന യാത്രയയിപ്പ് യോഗത്തില്‍ മൈന്‍ഡിന്റെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കാന്‍ എത്തിയിരുന്നു.മൈന്‍ഡിന്റെ സ്‌നേഹോപഹാരം സെക്രട്ടറി മാത്യൂസ് തയ്യില്‍ സമ്മാനിച്ചു.

നോര്‍ത്ത് ഡബ്ലിനിലെ മലയാളികളെ ഒരുമിപ്പിക്കാനും,പുതിയ തലമുറയെ കേരളീയ സംസ്‌കാരത്തില്‍ വളര്‍ത്തുവാനുമുളള പദ്ധതികളോടെ മൈന്‍ഡ് എന്ന പ്രസ്ഥാനത്തെ കരുപ്പിടുപ്പിക്കുന്നതിനും അതിന്റെ ഓരോ ഘട്ടത്തിലും പുതുമയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലും ജിജി ജേക്കബ് വഹിച്ച പങ്ക് നിസ്തുലമാണ്.

മൈന്‍ഡിന്റെ സെക്രട്ടറി,വൈസ് പ്രസിഡണ്ട്,പി ആര്‍ ഓ എന്നി നിലകളില്‍ പ്രവര്‍ത്തിച്ച ജിജി ജേക്കബ് മികച്ച സംഘാടകന്‍ കൂടിയായാണ് അറിയപ്പെടുന്നത്.
സീറോ മലബാര്‍ സഭയുടെ ഫിസ്ബറോ മാസ് സെന്ററിന് കീഴിലുള്ള മരിയന്‍ ഫാമിലി യൂണിറ്റിന്റെ കോ ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കോട്ടയം എരുമേലി സ്വദേശിയായ ജിജി ജേക്കബിനും കുടുംബത്തിനും മാസ് സെന്ററിന്റെ ആഭിമുഖ്യത്തിലും യാത്രയയിപ്പ് നല്കിയിരുന്നു.

വാര്‍ത്ത:മജു പേയ്ക്കല്‍

Scroll To Top