Sunday January 22, 2017
Latest Updates

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ജിഹാദി ജോണ്‍ (മുഹമ്മദ് എംവസി) യു.എസും യു.കെയും നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിറിയയില്‍ നടത്തിയ ആക്രമണത്തിലാണ് ജോണ്‍ കൊല്ലപ്പെട്ടതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ജോണിന്റെ മരണം സംബന്ധിച്ച് ഔദ്യാഗിക സ്ഥീരീകരണം ഉണ്ടായിട്ടില്ല. സിറിയയിലെ ഐ.എസ് ശക്തികേന്ദ്രമായ റാഖയില്‍ ജിഹാദി ജോണ്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് വ്യോമാക്രമണമുണ്ടായത്.

ജിഹാദി ജോണിനെതിരെ ശക്തമായ ആക്രമണം നടത്തുന്നുണ്ട് എന്ന് പെന്റഗണ്‍ വക്താവ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ദൗത്യത്തിന്റെ ഫലം എന്താണെന്ന് അറിയിക്കാന്‍ ആയിട്ടില്ലെന്നും വക്താവ് പീറ്റര്‍ കുക്ക് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിന്റെ പിന്നാലെയാണ് ജോണ്‍ കൊല്ലപ്പെട്ടു എന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ബന്ദികളുടെ തലവെട്ടുന്നയാള്‍ എന്ന നിലക്കാണ് ജിഹാദി ജോണ്‍ അറിയപ്പെടുന്നത്. യു.എസ് മാധ്യമപ്രവര്‍ത്തകരായ സ്റ്റീവന്‍ സോട്‌ലോഫ്, ജെയിംസ് ഫോളി, സന്നദ്ധപ്രവര്‍ത്തകരായ അബ്ദുല്‍ റഹ്മാന്‍ കാസിംഗ്, ഡേവിഡ് ഹേന്‍സ് തുടങ്ങിയവരെ കൊലപ്പെടുത്തിയത് ഇയാളാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Scroll To Top