Wednesday December 07, 2016
Latest Updates

ജിഹാദില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടില്‍ നിന്നും റിക്രൂട്ട്‌മെന്റ്:വിദേശ പൗരനെ പിടി കൂടി നാടുകടത്താന്‍ സര്‍ക്കാര്‍,തടഞ്ഞ് കോടതി,പുതിയ കേസില്‍ വാദം തുടരുന്നു 

ജിഹാദില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടില്‍ നിന്നും റിക്രൂട്ട്‌മെന്റ്:വിദേശ പൗരനെ പിടി കൂടി നാടുകടത്താന്‍ സര്‍ക്കാര്‍,തടഞ്ഞ് കോടതി,പുതിയ കേസില്‍ വാദം തുടരുന്നു 

ഡബ്ലിന്‍:ജിഹാദില്‍ പങ്കെടുക്കന്നതിനെന്ന പേരില്‍ അയര്‍ലണ്ടില്‍ നിന്നും വിദേശത്തേയ്ക്ക് വിശ്വാസികളെ റിക്രൂട്ട് ചെയ്തുവെന്ന് ആരോപിച്ച് നാട് കടത്താനായി സര്‍ക്കാര്‍ തീരുമാനിച്ച വിദേശ പൗരന്‍ അതിനെതിരെ കോടതിയില്‍ അഭയം തേടി.

ഐസിസിന്റെ പ്രവര്‍ത്തനമടക്കം ജിഹാദില്‍ പങ്കെടുക്കാന്‍ ആള്‍ക്കാരെ റിക്രൂട്ട് ചെയ്തയാളെ കഴിഞ്ഞ മാസം പിടി കൂടിയ ഉടനെ ജസ്റ്റീസ് വകുപ്പ് ഇയാളെ നാട് കടത്താന്‍ തീരുമാനിച്ചതാണ്.എന്നാല്‍ താന്‍ റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് വാദിച്ച് ഇയാള്‍ ഡിസംബര്‍ 21 നു കോടതിയെ സമീപിച്ച് ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ സമ്പാദിച്ചു.

ഇതിനെതിരെയാണ് നീതിന്യായ വകുപ്പ് ഇന്ന് രാവിലെ കോടതിയെ സമീപിച്ചത്.ഇയാള്‍ രാജ്ജ്യ സുരക്ഷയ്യ്ക്ക് ഭീഷണിയാണെന്ന് ബോധിപ്പിച്ച വകുപ്പ് അടിയന്തരമായി ഇയാളെ നാട് കടത്താനുള്ള അനുമതി നല്കണമെന്ന് കോടതിയോട് അപേക്ഷിച്ചിരിക്കുകയാണ്.

റഫ്യൂജി സ്റ്റാറ്റസില്‍ രാജ്യത്ത് തുടരാനുള്ള അനുമതി തേടിയിരിക്കവേയാണ് ഇയാള്‍ ജിഹാദ് റിക്രൂട്ട്‌മെന്റ് നടത്തിയതെന്ന് നീതിന്യായ വകുപ്പിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.അടിയന്തര പ്രാധാന്യം പരിഗണിച്ച് ഇന്നുച്ചകഴിഞ്ഞ് കേസില്‍ കക്ഷികളുടെ വാദം കേള്‍ക്കും 

Scroll To Top