Wednesday December 07, 2016
Latest Updates

നരേന്ദ്ര മോദിയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 100 കോടി നല്‍കുമെന്ന് ജമാഅത്തെ ഇസ്‌ലാമി

നരേന്ദ്ര മോദിയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 100 കോടി നല്‍കുമെന്ന് ജമാഅത്തെ ഇസ്‌ലാമി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമര്‍ശവുമായി ജമാഅത്തെ ഇസ്‌ലാമി നേതാവ്വ് സിറാജ് ഉല്‍ ഹഖ് രംഗത്ത്. മോദിയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 100 കോടി പാരിതോഷികം പ്രഖ്യാപിക്കുമെന്നാണ് ജമാഅത്ത് നേതാവിന്റെ പ്രസ്താവന.

ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയ്ദ് സലാഹുദ്ദീനെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് ഇന്ത്യ 50 കോടി പാരിതോഷികം പ്രഖ്യാപിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സിറാജ്. പാരിതോഷികം പ്രഖ്യാപിച്ച് സലാഹുദ്ദീനെ അറസ്റ്റ് ചെയ്യാന്‍ മോദിക്കോ മോദിയുടെ കൂട്ടാളികള്‍ക്കോ കഴിയില്ല, എന്നാല്‍ മോഡിയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് ഞങ്ങള്‍ 100 കോടി നല്‍കും. ഇതായിരുന്നു സലാഹുദ്ദീന്റെ പ്രസ്താവന.

പാക് അധീന കാശ്മീരിലെ റാവ്‌ലാ കോട്ടില്‍ ഒരു റാലിയില്‍ സംസാരിക്കവേയായിരുന്നു സിറാജിന്റെ വിവാദ പരാമര്‍ശം. ജമ്മു കാശ്മീരിലും ഗുജറാത്തിലും നിരവധിയാളുകള്‍ കൊല്ലപ്പെട്ടതിനു കാരണം മോദിയാണ്. കാശ്മീര്‍ പാകിസ്ഥാന്റെ അവിഭാജ്യ ഘടകമാണ്. വ്യാപാരം മെച്ചപ്പെടുത്താനെന്ന പേരില്‍ ഇന്ത്യയുമായി സൗഹൃദ സംഭാഷണം നടത്തുന്ന പാക് നേതാക്കള്‍ രാജ്യത്തിന്റെ ശത്രുക്കളാണ്.

കാശ്മീര്‍ സ്വതന്ത്രമാക്കുക എന്ന നിബന്ധനയിലൂന്നിയുള്ള ചര്‍ച്ചകള്‍ മാത്രമേ ഇന്ത്യയുമായി നടത്താന്‍ പാടുള്ളൂ. അല്ലാത്ത രീതിയില്‍ സൗഹൃദം ആഗ്രഹിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ഇസ്ലാമാബാദില്‍ സ്ഥാനമില്ലെന്നും, അവര്‍ ഇന്തയിലേക്ക് തന്നെ പോവുന്നതാണ് നല്ലതെന്നും സിറാജ് പറയുന്നു.

 

Scroll To Top