Tuesday January 24, 2017
Latest Updates

ജെറ്റ് വിമാനം,കാര്‍ ഓക്ഷന്‍ കേന്ദ്രത്തിന് മേല്‍ തകര്‍ന്ന് വീണ് ബിന്‍ലാദന്റെ കുടുംബാംഗങ്ങള്‍ മരിച്ചു 

ജെറ്റ് വിമാനം,കാര്‍ ഓക്ഷന്‍ കേന്ദ്രത്തിന് മേല്‍ തകര്‍ന്ന് വീണ് ബിന്‍ലാദന്റെ കുടുംബാംഗങ്ങള്‍ മരിച്ചു 

ലണ്ടന്‍ :ഒസാമ ബിന്‍ ലാദന്റെ കുടുംബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന ചെറു വിമാനം തകര്‍ന്ന് നാലു പേര്‍ മരിച്ചു.ഹാംപ് ഷെയര്‍ എയര്‍ പോര്‍ട്ടില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ദിശ തെറ്റി സമീപത്തുള്ള കാര്‍ ഓക്ഷന്‍ കേന്ദ്രത്തിലേയ്ക്ക് പതിക്കുകയായിരുന്നു.

ജെറ്റ് വിമാനത്തില്‍ ഉണ്ടായിരുന്ന ഒസാമ ബിന്‍ ലാദന്റെ രണ്ടാനമ്മയും സഹോദരിയും മരിച്ചവരില്‍ പെടുന്നു.വിമാനം വീണ ആഘാതത്തില്‍ ഓക്ഷന്‍ സെന്ററിലുണ്ടായിരുന്ന നിരവധി കാറുകളും തകര്‍ന്നു.

സംഭവ സ്ഥലത്തുണ്ടായിരുന്ന കാര്‍ ഓക്ഷന്‍ സെന്റര്‍ ജീവനക്കാരും,ഇടപാടുകാരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു,
സംഭവത്തിന് ഭീകര തീവ്രവാദ ബന്ധങ്ങള്‍ ഒന്നും ഉണ്ടാവാന്‍ ഇടയില്ലെന്നാണ് പോലീസിന്റെ നിഗമനംai fir

Scroll To Top