Thursday December 08, 2016
Latest Updates

വിദേശ യാത്രകള്‍ക്ക് 30 ശതമാനം ഡിസ്‌കൗണ്ട് ഓഫറുമായി ജെറ്റ് എയര്‍വേസ്‌

വിദേശ യാത്രകള്‍ക്ക് 30 ശതമാനം ഡിസ്‌കൗണ്ട് ഓഫറുമായി ജെറ്റ് എയര്‍വേസ്‌

യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണമനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസ് വിദേശ യാത്രാനിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചു. 30 ശതമാനം വരെ ഇളവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ നാലു വരെ ബുക്ക് ചെയ്യുകയും സെപ്റ്റംബര്‍ 14ന് മുന്‍പായി യാത്ര ചെയുകയും ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ ആസ്വദിക്കാനാവുക. ബിസിനസ്, എക്കണോമി ക്ലാസുകള്‍ക്ക് ഓഫര്‍ ബാധകമാവുമെന്ന് ജെറ്റ് എയര്‍വേസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഗള്‍ഫ്, സാര്‍ക്ക്, ഏഷ്യന്‍, യൂറോപ്പ്, യു എസ്, കാനഡ മേഖലയിലേക്കൂള്ള യാത്രക്കാര്‍ക്കായിരിക്കും ഇളവ് ലഭിക്കുക.

കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടാമതാണ് ജെറ്റ് എയര്‍വേസ് യാത്രക്കാര്‍ക്കായി ഇളവുമായി രംഗത്തെത്തുന്നത്. നേരത്തേ ആഭ്യന്തര യാത്രക്കാര്‍ക്കായി 25 ശതമാനം ഇളവും ജെറ്റ് എയര്‍വേസ് പ്രഖ്യാപിച്ചിരുന്നു.

 

Scroll To Top