Thursday July 27, 2017
Latest Updates

800 യൂറോ വിലയിട്ട യേശുവിന്റെ പെയിന്റിങ് വിറ്റത് 120,000 യൂറോയ്ക്ക്!

800 യൂറോ വിലയിട്ട  യേശുവിന്റെ പെയിന്റിങ് വിറ്റത് 120,000 യൂറോയ്ക്ക്!

യേശു ക്രിസ്തു മുള്‍ കിരീടം ധരിച്ചു നില്‍ക്കുന്ന പെയിന്റിങ്ങിന് ലേലം നടത്തുന്ന കമ്പനിയിട്ട വില 500 മുതല്‍ 800 യൂറോ വരെ. എന്നാല്‍ പെയിന്റിങ്ങിന് ആവശ്യക്കാരേറി ഡിമാന്റ് കൂടിയതോടെ അവസാനം വിറ്റുപോയ വില 120,000 യൂറോ. ആഡംസ് ഓക്ഷനേഴ്സ് ആണ് പെയിന്റിങ് ലേലത്തിനെത്തിച്ചത്. ഇത്രയും ഭീമമായ വില പെയിന്റിങ്ങിന് ലഭിച്ചതിന്റെ അത്ഭുതത്തിലാണ് കമ്പനി ഇപ്പോള്‍. ഒരു കെട്ടിടത്തിന്റെ കോറിഡോറില്‍ സ്ഥാപിച്ചിരുന്ന പെയിന്റിങ് നവീകരണ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് എടുത്തുമാറ്റിയപ്പോഴാണ് കമ്പനിയുടെ കയ്യില്‍ കിട്ടിയത്.

എന്നാല്‍ പെയിന്റിങ് ഇത്രയും വില കൊടുത്ത് വാങ്ങിയ ആള്‍ ഇതുവരെ അത് നേരില്‍ കണ്ടിട്ടില്ല എന്നതാണ് രസം. ഓണ്‍ലൈന്‍ വഴിയായിരുന്നു വില്‍പ്പന. പെയിന്റിങ് സ്വന്തമാക്കിയയാളെക്കുറിച്ച് കൂടുതല്‍ വിവരമൊന്നും ലഭ്യമല്ല. അയര്‍ലണ്ടുകാരനല്ല എന്നത് മാത്രമാണ് അറിവ്.

Scroll To Top