Sunday December 04, 2016
Latest Updates

ഡബ്ലിനിലെ അധോലോക നായകന്‍ ജെറി ‘ദി മോങ്കി’ന്റെ കൂട്ടാളിയെ വെടിവെച്ചു കൊന്നു

ഡബ്ലിനിലെ അധോലോക നായകന്‍ ജെറി ‘ദി മോങ്കി’ന്റെ കൂട്ടാളിയെ വെടിവെച്ചു കൊന്നു

ഡബ്ലിന്‍: ഡബ്ലിനിലെ അധോലോക നായകന്‍ ജെറി ‘ദി മോങ്കി’ന്റെ കൂട്ടാളിയായ 57കാരന്‍ കാറില്‍ വെടിയേറ്റു മരിച്ചു. ബുധനാഴ്ച വൈകുന്നേരം 7.45ഓടെ കൗണ്ടി മീത്തിലെ റാത്തോത്തിലാണ് സംഭവം. കാറിലിരിക്കുകയായിരുന്ന ഇയാള്‍ക്ക് അജ്ഞാതന്റെ വെടിയേല്‍ക്കുകയും തത്സമയം തന്നെ മരണം സംഭവിക്കുകയുമായിരുന്നു എന്ന് ഗാര്‍ഡ അറിയിച്ചു. ഇയാളുടെ ശരീരത്തില്‍ പല തവണ വെടിയേറ്റിട്ടുണ്ട്. സംഭവസ്ഥലത്തു നിന്നും ഏറെ ദൂരെയല്ലാതെ കയണ്‍ കോര്‍ട്ട് എസ്‌റ്റേറ്റില്‍ രണ്ടു കാറുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം തുടങ്ങി.

കൊല്ലപ്പെട്ടയാള്‍ കുപ്രസിദ്ധ കുറ്റവാളിയും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യത്ത് സിഗരറ്റ് കള്ളക്കടത്തു നടത്തുന്നവരില്‍ പ്രധാനിയുമായിരുന്നു. ‘ദി മോങ്ക്’ എന്നറിയപ്പെടുന്ന അധോലോക നേതാവ് ജെറി ഹച്ചിന്റെ പ്രധാന കൂട്ടാളിയുമായിരുന്നു ഇയാള്‍.

ഹച്ചിന്റെ സംഘവും മറ്റൊരു അധോലോകസംഘമായ കിനിയാനും തമ്മിലുള്ള കുടിപ്പകയുടെ ഭാഗമാണോ ഈ കൊലപാതകം എന്ന് ഇതുവരെ ഉറപ്പിക്കാനായിട്ടില്ല. ഈ കുടിപ്പകയില്‍ ഈ വര്‍ഷമാദ്യം ഡബ്ലിനില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം ഈ ആഴ്ച പുറത്തു വന്ന ഒരു ബി.ബി.സി ഡോക്യുമെന്ററി ഹച്ച് ഗ്യാങ്ങും കിനാന്‍ ഗ്യാങ്ങും തമ്മില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടന്നു വരികയാണ് എന്ന് അവകാശപ്പെട്ടിരുന്നു. ഇത് കിനാന്‍ ഗ്യാങ്ങുമായി ബന്ധപ്പെട്ട ഒരാള്‍ ശരിവയ്ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ സ്‌പെയിനില്‍ വച്ചു കൊല്ലപ്പെട്ട അധോലോക നായകന്‍ ഗാരി ഹച്ചിന്റെ കൂട്ടാളികളാണ് ഈയിടെ നടന്ന റീജന്‍സി ഹോട്ടല്‍ വെടിവെപ്പിനു പിന്നില്‍ എന്നാണ് ഗാര്‍ഡ വിശ്വസിക്കുന്നത്. ഈ വെടിവെപ്പിലായിരുന്നു ജേവിഡ് ബൈറണ്‍ കൊല്ലപ്പെട്ടത്. ഇതിന്റെ പ്രതികാരമായി കിനീനാന്‍ ഗ്യാങ്ങ് ദി മോങ്കിന്റെ സഹോദരനും നിരപരാധിയുമായ എഡ്ഡി ഹച്ചിന്റെ വധിച്ചിരുന്നു.ഡബ്ലിനിലെ കുടിപകകള്‍ അവസാനിക്കുന്നില്ലെന്നാണ് സംഭവങ്ങള്‍ തെളിയിക്കുന്നത്

Scroll To Top