Saturday April 29, 2017
Latest Updates

അയര്‍ലണ്ടിലെ മാഫിയാ തലവന്‍ ജെറി ദി മങ്ക് ഹച്ചിനെ പിടികൂടാന്‍ യൂറോപോള്‍

അയര്‍ലണ്ടിലെ മാഫിയാ തലവന്‍ ജെറി ദി മങ്ക് ഹച്ചിനെ പിടികൂടാന്‍ യൂറോപോള്‍

കില്‍ക്കെനി:കിനാന്‍ ഗ്യാങ്ങുമായുള്ള ശത്രുതയെത്തുടര്‍ന്ന് രാജ്യം വിട്ട ഡബ്ലിനിലെ ഡബ്ലിനിലെ
ഹച്ച് മാഫിയാ തലവന്‍ ജെറി ദി മങ്ക് ഹച്ചിനെ (53) പിടികൂടാന്‍ യൂറോപോള്‍ രംഗത്ത്. ഫെബ്രുവരിയില്‍ റീജന്‍സി ഹോട്ടലില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ഗാര്‍ഡ ചോദ്യം ചെയ്യാനിരിക്കെയാണ് ഇയാള്‍ കടന്നു കളഞ്ഞത്. ഹച്ച്-കിനാന്‍ ഗ്യാങ്ങുകളുടെ കുടിപ്പകയുടെ ഭാഗമായി നടന്ന വെടിവെപ്പില്‍ കിനാന്‍ ഗ്യാങ്ങിലെ ഡേവിഡ് ബൈറണ്‍ (34) കൊല്ലപ്പെടുകയായിരുന്നു.

ഫെബ്രുവരി മുതല്‍ വിവിധ യൂറോപ്യന്‍ നഗരങ്ങളിലായി വേഷം മാറി സഞ്ചരിക്കുകയാണ് ജെറി എന്നാണ് ഗാര്‍ഡ സംശയിക്കുന്നത്. ഡബ്ലിനിലുള്ള കുടുംബവുമായും സുഹൃത്തുക്കളുമായും ഇയാള്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നതായും വിവരമുണ്ട്.

ഹച്ച്-കിനാന്‍ ഗ്യാങ്ങുകളുടെ കുടിപ്പകയെത്തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ ആരംഭിക്കുന്നത് കഴിഞ്ഞ സെപ്റ്റംബറിലാണ്. ഹച്ച് ഗ്യാങ്ങിലെ ഗാരി ഹച്ചിനെ കിനാന്‍ ഗ്യാങ് കോസ്റ്റ ഡെല്‍ സോളില്‍ വച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. ശേഷം ഇരു സംഘത്തിലെയും അഞ്ച് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

Scroll To Top