Sunday December 11, 2016
Latest Updates

ഷിന്‍ ഫിന്‍ നേതാവ് ജെറി ആഡംസിനെ വൈറ്റ് ഹൌസില്‍ വിരുന്നിന് കയറ്റാഞ്ഞത് വിവാദമായി

ഷിന്‍ ഫിന്‍ നേതാവ് ജെറി ആഡംസിനെ വൈറ്റ് ഹൌസില്‍ വിരുന്നിന് കയറ്റാഞ്ഞത് വിവാദമായി

വാഷിംഗ്ടണ്‍: ഷിന്‍ഫിന്‍ നേതാവ് ജെറി ആഡംസിനെ വൈറ്റ് ഹൌസില്‍ കയറ്റാഞ്ഞത് വിവാദമായതിനെത്തുടര്‍ന്ന് യു.എസ് സീക്രട്ട് സര്‍വീസ് മാപ്പു പറഞ്ഞു. പ്രസിഡന്റ് ഒബാമയുടെ ക്ഷണപ്രകാരം വൈറ്റ് ഹൈസിലെത്തിയ ആഡംസിനോട് സുരക്ഷാ കാരണങ്ങളാല്‍ അകത്തു കടക്കാന്‍ കഴിയില്ല എന്നായിരുന്നു അധികൃതര്‍ അറിയിച്ചത്.

പാര്‍ട്ടിയുടെ ഉപനേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ്, ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ട്ടിന്‍ മക്ഗിന്നസ് എന്നിവര്‍ വിരുന്നില്‍ പങ്കെടുത്തെങ്കിലും ആഡംസിന് മടങ്ങേണ്ടി വന്നു. ഒന്നര മണിക്കൂറോളം കാത്തു നിന്ന ശേഷമായിരുന്നു ആഡംസ് മടങ്ങിയത്. തുടര്‍ന്ന് സീക്രട്ട് സര്‍വ്വീസ് മാപ്പു ചോദിക്കുകയായിരുന്നു.

എന്നാല്‍ 20 വര്‍ഷത്തോളം അമേരിക്കയില്‍ സന്ദര്‍ശനം നടത്തി വരുന്ന തനിക്ക് ഈസംഭവം ഒട്ടും അംഗീകരിക്കാന്‍ കഴിയില്ല എന്നായിരുന്നു ആഡംസ് നേരത്തെ പ്രതികരിച്ചത്. ‘ഷിന്‍ ഫെന്‍ ബാക്ക് സീറ്റില്‍ ഇരിക്കാന്‍ ഒരുക്കമല്ല. ജനപ്രതിനിധികളായാണ് ഞങ്ങളെ തെരഞ്ഞെടുത്തത്,’ ആഡംസ് പ്രതികരിച്ചു. ബോര്‍ഡിങ് പാസ് കിട്ടുന്നതടക്കമുള്ള കാര്യങ്ങളില്‍ ഷിന്‍ ഫെന്‍ പാര്‍ട്ടി പ്രതിനിധികളെ യു.എസ് അധികൃതര്‍ കൂടുതല്‍ കാത്തു നിര്‍ത്തി എന്നും അദ്ദേഹം ആരോപിച്ചു.

Scroll To Top