Monday December 05, 2016
Latest Updates

ഇരു അയര്‍ലണ്ടുകളും ഒന്നാക്കാനുള്ള പരിശ്രമം തുടരണമെന്ന് ജെറി ആഡംസ് :സിന്‍ ഫിന്‍ സമരം തുടരുമെന്ന് പ്രഖ്യാപനം 

ഇരു അയര്‍ലണ്ടുകളും ഒന്നാക്കാനുള്ള പരിശ്രമം തുടരണമെന്ന് ജെറി ആഡംസ് :സിന്‍ ഫിന്‍ സമരം തുടരുമെന്ന് പ്രഖ്യാപനം 

ബെല്‍ഫാസ്റ്റ് :ഐക്യ അയര്‍ലണ്ടിനായി ഐറിഷ് നിവാസികള്‍ ഒരുമിക്കണമെന്ന് സിന്‍ ഫീന്‍ ലീഡര്‍ ജെറി ആഡംസ്. കൌണ്ടി ഫെര്‍മനാഗിലെ റോസിലീയില്‍ കഴിഞ്ഞ ദിവസം നടന്ന സ്വാതന്ത്ര്യ പ്രഖ്യാപന അനുസ്മരണ ചടങ്ങുകള്‍ക്കിടെ സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഐക്യത്തിനായി സമാധാനപരമായ ശ്രമങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും, സിന്‍ ഫീന്‍ ഇതിനായി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന സ്വാതന്ത്ര അനുസ്മരണ ചടങ്ങുകള്‍ ഈ സന്ദേശത്തില്‍ ഊന്നിയുള്ളതാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ വിഭജനം ഉത്തര, ദക്ഷിണ അയര്‍ലണ്ടുകളെ സാമ്പത്തികമായി ബാധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂ കെ യില്‍ നിന്നും നോര്‍ത്തേന്‍ അയര്‍ലണ്ട് വിട്ടു പോരണമെന്ന് ദശാബ്ദങ്ങളായി ആവശ്യം ഉന്നയിക്കുന്നവരാണ് സിന്‍ ഫിന്‍ പാര്‍ട്ടി.ഐറിഷ് സ്വാതന്ത്ര്യത്തിന് വേണ്ടി ഇവരുടെ നേതൃത്വത്തിലാണ് ദേശീയസമരങ്ങള്‍ നടന്നിരുന്നത്.എന്നാല്‍ പൂര്‍ണ്ണമായും അയര്‍ലണ്ടിനു സ്വാതന്ത്ര്യം നല്കാതെ ഒരു വിഭജിച്ച് രാജ്യം വിഭാഗം .ബ്രിട്ടണോടൊപ്പം നിലനിര്‍ത്തുകയായിരുന്നു.

Scroll To Top