Saturday December 03, 2016
Latest Updates

ഐറിഷ് മലയാളികള്‍ക്ക് അഭിമാനമായി ലൂക്കനിലെ ജെമിന്‍ ജോസഫും,ജോയല്‍ ആന്റണിയും:ബ്രെയിലി റീഡറിന്റെ പുതിയ പതിപ്പ് ശാസ്ത്രലോകത്തിന് കൗതുകമായി!

ഐറിഷ് മലയാളികള്‍ക്ക് അഭിമാനമായി ലൂക്കനിലെ ജെമിന്‍ ജോസഫും,ജോയല്‍ ആന്റണിയും:ബ്രെയിലി റീഡറിന്റെ പുതിയ പതിപ്പ് ശാസ്ത്രലോകത്തിന് കൗതുകമായി!

ഡബ്ലിന്‍;അയര്‍ലണ്ടിലെ മലയാളിസമൂഹത്തിന് അഭിമാനിക്കാവുന്ന നേട്ടവുമായി ലൂക്കനിലെ ജെമിന്‍ ജോസഫും ജോയല്‍ ആന്റണിയും സാങ്കേതിക വൈദഗ്ധ്യ മേഖലയില്‍ ശ്രദ്ധേരായരാവുന്നു.കാഴ്ച്ച ശക്തിയില്ലാത്തവര്‍ക്ക് ബ്രൈലി ലിപി ഉപയോഗിച്ച് വായിക്കാനും പഠിക്കാനും സഹായിക്കുന്ന ഒരു പുതിയ ഇലക്ട്രോണിക് ഡിവൈസ് കുറഞ്ഞ ചിലവില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ രൂപകല്‍പ്പന ചെയ്യുന്നതിന്റെ പണിപ്പുരയിലാണ് ഇവര്‍.കാഴ്ച്ചശക്തി ഇല്ലാത്ത എല്ലാവര്‍ക്കും പ്രത്യേകിച്ചും പുതിയ പഠിതാക്കള്‍ക്ക് ഏറെ ഗുണകരമാണ് തങ്ങളുടെ ഡിവൈസ് എന്ന് ഇവര്‍ക്ക് ഉറപ്പാണ്.

അയര്‍ലണ്ടില്‍ ആയിരക്കണക്കിന് യൂറോ ചിലവഴിക്കേണ്ട ഡിവൈസുകളാണ് നിലവില്‍ ബ്രൈലി ലിപി വായിക്കാനുപയോഗിക്കുന്നത്.ജെമിനും ജോയലും വികസിപ്പിച്ചെടുക്കുന്ന പുതിയ ഡിവൈസിനാവട്ടെ വെറും 50 യൂറോയുടെ ചെലവു മാത്രമേ വരികയുള്ളു.

ഐറിഷ് മാധ്യമങ്ങള്‍ പോലും ഈ മലയാളി മിടുക്കന്‍മാരുടെ നേട്ടത്തെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു.ലൂക്കനിലെ കൊളസ്ത പാട്രിക് സ്‌കൂളിലെ വിദ്യാര്‍ഥികളായ ജെമിനും ജോയലും കഴിഞ്ഞ ദിവസം ഡബ്ലിന്‍ ആര്‍ ഡി എസ്സില്‍ ആരംഭിച്ച ബി ടി യംഗ് സയന്റിസ്റ്റ് ആന്‍ഡ് ടെക്‌നോളജി എക്‌സിബിഷനില്‍ അവരുടെ പുതിയ കണ്ടുപിടുത്തവുമായി എത്തിയപ്പോള്‍ നൂറുകണക്കിന് പേരാണ് അഭിനന്ദനങ്ങളുമായി എത്തിയത്.ആര്‍ ടി ഇ യും പ്രത്യേക അഭിനന്ദനം അറിയിച്ച് ഇവരുടെ പരിപാടി പകര്‍ത്താന്‍ എത്തിയിരുന്നു.

ലൂക്കനിലെ വില്‍സ് ബ്രൂക്കിലെ ആയൂര്‍ മുളന്താനത്ത് ജോയി ജോസഫിന്റെയും സെന്റ് ജെയിംസസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ജിജയുടെയും മകനാണ് ജെമിന്‍ ജോസഫ്.ഏറ്റുമാനൂര്‍ വെട്ടിമുകിള്‍ സ്വദേശികളായ ലൂക്കനിലെ റെജി കുര്യന്‍ കോഴിമുള്ളോരത്തിന്റെയും,ഫീനിക്‌സ് പാര്‍ക്ക് സെന്റ് മേരീസ് ആശുപത്രിയിലെ മോളിയുടെയും മകനാണ് ജോയല്‍ ആന്റണി.
തങ്ങളുടെ ഡിവൈസ് വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനുള്ള സ്‌പോണ്‍സറെ തേടാനുള്ള ശ്രമത്തിലാണ് ജെമിനും ജോയലും.അയര്‍ലണ്ടില്‍ പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ അവസരങ്ങള്‍ ഉള്ളത് ഉപയോഗപ്പെടുത്താനാണ് ഇരുവരുടെയും തീരുമാനം.
റെജി സി ജേക്കബ്saveji

Posted by EB Reader on Wednesday, 6 January 2016

Scroll To Top