Sunday December 04, 2016
Latest Updates

സുപ്രീം കോടതിയെ മറികടന്ന് മോഡി,തമിഴ്‌നാട്ടില്‍ ജെല്ലികെട്ടിന് അനുമതി 

സുപ്രീം കോടതിയെ മറികടന്ന് മോഡി,തമിഴ്‌നാട്ടില്‍ ജെല്ലികെട്ടിന് അനുമതി 

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ സുപ്രീം കോടതി നിരോധിച്ച ജെല്ലിക്കെട്ട് രാഷ്ട്രീയ ആയുധമെന്ന നിലിയല്‍ വീണ്ടും നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് തമിഴരുടെ പൊതു വികാരമായ ജെല്ലിക്കെട്ടിന് അനുമതി നല്കിയിരിക്കുന്നത്. അനുമതി നല്കിയ വിവരം കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
പൊങ്കലിനോട് അനുബന്ധിച്ചാണ് ജെല്ലിക്കെട്ട് നടത്തുന്നത്. ജെല്ലിക്കെട്ട് നിരോധിച്ച നീക്കത്തിനെതിരേ തമിഴ്‌നാട്ടില്‍ വന്‍പ്രതിഷേധം അലയടിച്ചിരുന്നു.
ജെല്ലിക്കെട്ട് നടത്തുന്നതിന് അനുമതിക്കായി കോടതി വിധി മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്രം ജെല്ലിക്കെട്ടിന് അനുമതി നല്‍കിയിരിക്കുന്നത്.
ജെല്ലിക്കെട്ടില്‍ കാളകള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് 2014ല്‍ സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചത്.
ജെല്ലിക്കെട്ട് പുനഃരാരംഭിക്കാനുള്ള നീക്കത്തിനെതിരേ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ക്ക് മൃഗക്ഷേമ ബോര്‍ഡ് കത്തെഴുതിയിരുന്നു. പുതിയ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.


Scroll To Top