Sunday December 11, 2016
Latest Updates

വീരേന്ദ്ര കുമാറും സംഘവും ഇടതു പക്ഷത്തേയ്ക്ക് ചായുന്നു ,വി എസ്സുമായി കൂടിക്കാഴ്ച്ച നടത്തി

വീരേന്ദ്ര കുമാറും സംഘവും ഇടതു പക്ഷത്തേയ്ക്ക് ചായുന്നു ,വി എസ്സുമായി കൂടിക്കാഴ്ച്ച നടത്തി

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ തുടക്കം കുറിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറും കൂടിക്കാഴ്ച നടത്തി 
കോഴിക്കോട് ഗെസ്റ്റ് ഹൗസിലെ അടച്ചിട്ട മുറിയില്‍ 40 മിനിറ്റ് നീളുന്നതായിരുന്നു കൂടിക്കാഴ്ച. മന്ത്രി പി.കെ. ജയലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് വി.എസ് കോഴിക്കോട്ടത്തെിയത്. മിനിറ്റുകള്‍ക്കകം വീരേന്ദ്രകുമാറും എത്തി. യു.ഡി.എഫില്‍നിന്നുള്ള അവഗണനയും മുന്നണി മാറ്റവുമാണ് ചര്‍ച്ച ചെയ്തതെന്നാണ് സൂചന. ഇടതുമുന്നണി വിട്ടവരെ തിരിച്ചുകൊണ്ടുവരണമെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാട് വി.എസ് ആവര്‍ത്തിച്ചതായും വിവരമുണ്ട്.
ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇരുവരും വിസമ്മതിച്ചു. സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്നും രാഷ്ട്രീയം ചര്‍ച്ചയായില്‌ളെന്നും വീരേന്ദ്രകുമാര്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. വി.എസ് ഗെസ്റ്റ്ഹൗസില്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഇവിടെ വന്നു. ആരോഗ്യസ്ഥിതികള്‍ സംസാരിച്ചു. ഇത്രമാത്രമാണ് ഉണ്ടായത്. ഫാഷിസത്തിനെതിരെ സി.പി.എം കോഴിക്കോട്ട് തിങ്കളാഴ്ച നടത്തുന്ന സെമിനാറില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘ്പരിവാര്‍ വെല്ലുവിളിക്കെതിരെ മുന്നണിക്കതീതമായുള്ള യോജിപ്പിന്റെ ഭാഗമായാണ് സെമിനാറില്‍ പങ്കെടുക്കുന്നത്. ഇടതുമുന്നണിയിലേക്ക് വി.എസ് തന്നെ വിളിച്ചില്ലെന്നു ചോദ്യത്തിനു മറുപടിയായി പ്രതികരിച്ചു. രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും സൗഹൃദപരമായ കൂടിക്കാഴ്ചയായിരുന്നുവെന്നുമാണ് വി.എസ്. അച്യുതാനന്ദനും പ്രതികരിച്ചത്. ഇടതുമുന്നണിയില്‍ ജെ.ഡി.യുവിനെ ഉള്‍പ്പെടുത്തുമോ തുടങ്ങിയ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ വി.എസ്. തയാറായില്ല.


Scroll To Top