Friday May 25, 2018
Latest Updates

ജെ സി ബി ഉപയോഗിച്ച് ഭിത്തി തകര്‍ത്ത് എ.ടി.എം കവര്‍ച്ച ചെയ്തു

ജെ സി ബി ഉപയോഗിച്ച് ഭിത്തി തകര്‍ത്ത് എ.ടി.എം കവര്‍ച്ച ചെയ്തു

ലെറ്റര്‍കെന്നി : എ.ടി.എം കവര്‍ച്ച ചെയ്തു എന്നത് നാം സാധാരണയായി കേള്‍ക്കാറുള്ള സംഭവമാണ്.പക്ഷെ ജെ സി ബി യുമായി വന്ന് എ ടി എം പിഴുതെടുത്ത് കൊണ്ട് പോകുന്ന കള്ളന്‍മാര്‍ അയര്‍ലണ്ടിലെ ഉണ്ടാവു.നോര്‍ത്തേന്‍ അയര്‍ലണ്ടിലെ സൗത്ത് ടിറോണില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.ATM-raid-2

ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ജെസിബി ഉപയോഗിച്ചാണ് എ.ടി.എം മെഷീന്‍ കവര്‍ച്ച ചെയ്തത്. ജെസിബി ഉപയോഗിച്ച് എ.ടി.എം മെഷീന്‍ ഇളക്കി മാറ്റുകയായിരുന്നു. മൂര്‍സ്ട്രീറ്റിലെ ലിയോ ഡാലി ഷോപ്പിനു മുന്നിലാണ് എ.ടി.എം മെഷീന്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.കണ്ടെത്തുമ്പോള്‍ മിഷനില്‍ പണമൊന്നും ഉണ്ടായിരുന്നില്ല.മെഷീന്‍ ഇളക്കി മാറ്റാനുള്ള ശ്രമത്തിനിടെ ഷോപ്പിന്റെ ചുവരുകള്‍ തകര്‍ന്നു.

ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കവര്‍ച്ച നടന്നത്. സംഭവത്തില്‍ അന്വേഷണംതുടങ്ങി. സെക്യൂരിറ്റി ജീവനക്കാരാണ് സംഭവം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ലിയോ ഡാലി ഷോപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം പോലീസില്‍ അറിയിച്ചു. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി.കള്ളന്മാരെ പിടിയ്ക്കാന്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

Scroll To Top