Tuesday June 27, 2017
Latest Updates

ഈ വര്‍ഷത്തെ ജെ ബി എല്‍ കിരീടം വാട്ടര്‍ഫോര്‍ഡിന്

ഈ വര്‍ഷത്തെ ജെ ബി എല്‍ കിരീടം വാട്ടര്‍ഫോര്‍ഡിന്

ഫോട്ടോ:വിന്നേഴ്‌സ്: ബോബി&അനൂപ് (വാട്ടര്‍ഫോര്‍ഡ്) റണ്ണേഴ്സ് അപ്പ്: ജിബി ജേക്കബ് &രജീഷ് പോള്‍ (ഡബ്ലിന്‍)ഡബ്‌ളിന്‍.അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഭദ്രാസനത്തിന്‍ കീഴിലുള്ള പള്ളികളിലെ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബാള്‍ഡോയല്‍ ബാഡ്മിന്റണ്‍ സെന്ററില്‍ വച്ച് നടത്തപ്പെട്ട വാശിയേറിയ ജാക്കോബൈറ്റ് ബാഡ്മിന്റണ്‍ ലീഗ് 2017 (JBL – 2017) മത്സരത്തില്‍ വാട്ടര്‍ഫോഡ് സെന്റ്. മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ ടീംമംഗങ്ങളായ ബോബിയും അനൂപും അടങ്ങുന്ന ടീം ഒന്നാം സ്ഥാനവും ഡബ്‌ളിന്‍ .സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളിയിലെ ജിബി ജേക്കബ് ,രജീഷ് പോള്‍ എന്നിവരുടെ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഡബ്‌ളിന്‍, കോര്‍ക്ക്, സ്വോര്‍ഡ്‌സ്, വാട്ടര്‍ഫോര്‍ഡ്, താലാ ഇടവകകളില്‍ നിന്നായുള്ള 11 ടീം അംഗങ്ങള്‍ പങ്കെടുത്ത മത്സരം ഫാ.ബിജു പാറേക്കാട്ടില്‍ ഉത്ഘാടനം ചെയ്യുകയും വിജയികള്‍ക്കുള്ള സമ്മാനദാനം ഫാ.ജേക്കബ് നടയില്‍ നിര്‍വ്വഹിക്കുകയും ചെയ്തു.
പങ്കെടുത്ത ടീമഗങ്ങളോടും യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകരോടും, പ്രോല്‍സാഹനങ്ങള്‍ നല്‍കിയ എല്ലാവരോടും , യൂത്ത് അസോസിയേഷന്റെ പ്രസിഡന്റും ഭദ്രാസന സെക്രട്ടറിയുമായ ഫാ.ജിനോ നന്ദി പ്രകാശിപ്പിച്ചു.

Scroll To Top