Saturday December 10, 2016
Latest Updates

നാല്പത്തഞ്ചംഗ ഇന്ത്യന്‍ കുച്ചിപ്പുടി സംഘം അയര്‍ലണ്ടിലെത്തുന്നു,ശനിയാഴ്ച്ച സെല്‍ബ്രിഡ്ജില്‍ പോകാന്‍ മറക്കേണ്ട…

നാല്പത്തഞ്ചംഗ ഇന്ത്യന്‍ കുച്ചിപ്പുടി സംഘം അയര്‍ലണ്ടിലെത്തുന്നു,ശനിയാഴ്ച്ച സെല്‍ബ്രിഡ്ജില്‍ പോകാന്‍ മറക്കേണ്ട…

ഡബ്ലിന്‍:ജൂലൈ 2 ശനിയാഴ്ച്ച സെല്‍ബ്രിഡ്ജില്‍ നടത്തപ്പെടുന്ന ഗംഭീര നൃത്ത സംഗീത വിരുന്നിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു.ഇന്ത്യയില്‍ നിന്നെത്തിയ നാല്പത്തഞ്ചംഗ കുച്ചിപ്പുടി സംഘത്തോടൊപ്പം മലയാളിയായ ശ്രേയാ സുധീര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ മസ്തിയും ബോളിവുഡ് ഡാന്‍സും,ക്ലാസിക്കല്‍ സംഗീതത്തിന്റെ അകമ്പടിയുമെല്ലാമായി ഭാരതത്തെ ദൃശ്യവത്കരിക്കുന്ന മനോഹരമായ ദേശീയോദ്ഗ്രഥന പരിപാടിയ്ക്കാണ് സെല്‍ബ്രിഡ്ജ് വേദിയാവുന്നത്.

ഹാസില്‍ ഹാച്ച് റോഡിലുള്ള സെല്‍ബ്രിഡ്ജ് ജിഎഎ ക്ലബ്ബില്‍( Celbridge GAA club,Hazel Hatch Road, Celbridge) ഉച്ചയ്ക്ക് ഒരുമണി മുതല്‍ ആറു മണിവരെ നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്റെ സഹായത്തോടെ അയര്‍ലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകളുടെ ആതിഥേയത്വത്തിലാണ് നടത്തപ്പെടുന്നത്.പ്രവേശനം സൗജന്യമാണ്.സൗജന്യ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ജൂണ്‍ 12 മുതല്‍ ജൂലൈ 13 വരെ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന ജയതേ കുച്ചിപ്പുടി എന്ന സാംസ്‌കാരിക യാത്രയുടെ ഭാഗമായാണ് ഇന്ത്യന്‍ സംഘം അയര്‍ലണ്ടില്‍ എത്തുന്നത്.kuchipudi2

കുച്ചിപ്പുടിയെ ലോകമാകെ പ്രചരിപ്പിക്കുക എന്ന ഉദ്ദേശവുമായി യാത്ര ചെയ്യുന്ന സംഘം അയര്‍ലണ്ട് കൂടാതെ,സ്വിറ്റ്‌സര്‍ലാന്റ്,യൂകെ,ഇറ്റലി, ഫ്രാന്‍സ്, നെതര്‍ലാന്റ്‌സ്, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലാണ് ഇന്ത്യയുടെ തനത് കലാരൂപം അവതരിപ്പിക്കുക.

തെലുങ്ക് നാടോടി വേടനാട്ടം വെങ്കട ചലപതിയാണ് സംഘത്തിന്റെ നായകന്‍. ഭാമ കലാപം, ഭക്ത പ്രഹ്ലാദ (യക്ഷഗാനം) എന്നിവയാണ് അവതരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. യൂറോപ്പില്‍ ഇതാദ്യമായാണ് യക്ഷഗാനം അവതരിപ്പിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു.

ജൂലൈ 3 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ ബെല്‍ഫാസ്റ്റ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററിലും ജയതേ കുച്ചിപ്പുടി അവതരിപ്പിക്കപ്പെടും.

Scroll To Top