Monday December 05, 2016
Latest Updates

അവസാന വട്ട ഭാഗ്യ പരീക്ഷണത്തിനായി ജയറാം; മൂന്ന് സിനിമകള്‍ ഒരുമിച്ച് തിയേറ്ററുകളിലേക്ക്

അവസാന വട്ട ഭാഗ്യ പരീക്ഷണത്തിനായി ജയറാം; മൂന്ന് സിനിമകള്‍ ഒരുമിച്ച് തിയേറ്ററുകളിലേക്ക്

ജയറാമിന് ഇപ്പോള്‍ അത്ര നല്ല കാലമല്ല. അടുത്ത കാലത്തായി ഇറങ്ങുന്ന ചിത്രങ്ങള്‍ മുഴുവന്‍ പരാജയപ്പെടുകയാണ്. പക്ഷേ, വിട്ടു കൊടുക്കാന്‍ തയ്യാറല്ലാത്ത ജയറാം അവസാനവട്ട ഭാഗ്യ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റേതായി മൂന്നു ചിത്രങ്ങളാണ് ഒരുമിച്ച് തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്.

ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന സര്‍ സിപിയാണ് ഈ മാസം ഒടുവില്‍ തിയറ്ററിലെത്തുന്നത്. സര്‍ സിപി കോമഡിക്കു പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ഹണി റോസ് ആണ് നായിക. എസ്. സുരേഷ്ബാബുവിന്റെതാണ് തിരക്കഥ. സീമയും രോഹിണിയും വളരെ പ്രാധാന്യമുള്ള വേഷങ്ങള്‍ സര്‍ സിപിയില്‍ കൈകാര്യം ചെയ്യുന്നുണ്ട്.

തൊട്ടുപിന്നാലെ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രവും റിലീസ് ചെയ്യുന്നുണ്ട്. റിമി ടോമിയാണ് നായിക. സീരിയലിനു കഥയെഴുതുന്ന ആളായിട്ടാണ് ചിത്രത്തില്‍ ജയറാം അഭിനയിക്കുന്നത്. ഇതിനു പുറമെ കമല്‍ഹാസനൊപ്പമുള്ള ഉത്തമവില്ലനും ഉടന്‍ തിയറ്ററിലെത്തും. ഒന്നിനു പിറകെ ഒന്നായി തിയറ്ററിലെത്തുന്ന മൂന്നുചിത്രങ്ങളില്‍ ഏതെല്ലാം ജയറാമിനു ഗുണം ചെയ്യുമെന്നു കണ്ടറിയണം.

Scroll To Top