Monday June 26, 2017
Latest Updates

ക്ഷേത്രം ദേവസം വക,ഭാരവാഹികള്‍ നല്‍കിയ കത്ത് കൈമാറുക മാത്രമാണ് ചെയ്തെന്ന് ജയരാജന്‍

ക്ഷേത്രം ദേവസം വക,ഭാരവാഹികള്‍ നല്‍കിയ കത്ത് കൈമാറുക മാത്രമാണ് ചെയ്തെന്ന് ജയരാജന്‍

തിരുവനന്തപുരം: തനിക്കു കുടുംബ ക്ഷേത്രമില്ലെന്നും തേക്കു തടി വിവാദം തന്നെ തേജോവധം ചെയ്യാനായി മെനഞ്ഞെടുത്തതാണെന്നും മുന്‍ മന്ത്രി ഇപി ജയരാജന്‍.

ഇരിണാവ് ക്ഷേത്രത്തിനു 15 കോടി രൂപ വിലമതിക്കുന്ന തടി വനം വകുപ്പില്‍ നിന്നു സൗജന്യമായി കൊടുക്കാന്‍ ജയരാജന്‍ ആവശ്യപ്പെട്ടുവെന്നാണ് പുതിയ വിവാദ വാര്‍ത്ത പുറത്തുവന്നത്.

ഇരിണാവ് ക്ഷേത്രം എന്റെ കുടുംബക്ഷേത്രമല്ല, ദേവസ്വത്തിന്റേതാണ്. എനിക്ക് കുടുംബക്ഷേത്രമില്ല. തടി വേണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം ഭാരവാഹികള്‍ തന്ന കത്താണ് വനംവകുപ്പിന് കൈമാറിയത്. സൗജന്യമായി തേക്ക് നല്‍കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. പുതിയ ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. എന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമം- ജയരാജന്‍ പറഞ്ഞു.

ഇരിണാവ് ചുഴലി ഭഗവതി ക്ഷേത്രത്തിലെ കൊടിമര നിര്‍മാണത്തിനാണ് തേക്ക് ആവശ്യപ്പെട്ടത്. ബന്ധുനിയമന വിവാദത്തില്‍ മന്ത്രിക്കസേര തെറിച്ച ജയരാജനെതിരേ പുതിയ ആരോപണം ഉയര്‍ന്നത് പാര്‍ട്ടിക്കും തലവേദനയായിട്ടുണ്ട്.കണ്ണൂര്‍ ഇരിണാവ് കുടുംബക്ഷേത്രത്തിന്റെ നവീകരണത്തിനായാണ് 1200 ക്യുബിക് മീറ്റര്‍ തേക്കിന്‍ തടി സൗജന്യമായി ആവശ്യപ്പെട്ടതത്രേ. കത്തു പരിഗണിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി രാജു അതു കണ്ണൂര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറി.തുടര്‍ന്ന് കണ്ണൂരിലെ ഫോറസ്റ്റ് ഡിവിഷന്‍ കണ്ണവത്തെ ഡിഎഫ്ഒ തേക്കിനെ കുറിച്ച് അന്വേഷണം നടത്തി. റേഞ്ച് ഓഫീസര്‍ ഇത്രയും ഭീമമായ അളവില്‍ തേക്ക് കണ്ണവം വനത്തില്‍ ഇല്ല എന്ന മറുപടി നല്‍കി.

15 കോടിയോളം രൂപ വിലവരുന്ന ഇത്രയും തേക്ക് ലഭ്യമല്ലെന്നും നല്‍കാന്‍ ആവില്ലെന്നും വനംവകുപ്പ് നിലപാട് എടുത്തു. സൗജന്യമായി തേക്ക് കൊടുക്കാനാവില്ലെന്നും ഇതു ചട്ടവിരുദ്ധമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വനംമന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്ന് ജയരാജന്റെ അഭ്യര്‍ത്ഥന മന്ത്രി രാജു നിരാകരിച്ചു. കത്തു വന്ന കാര്യം മന്ത്രി രാജു സ്ഥിരീകരിച്ചിട്ടുണ്ട്.താരതമ്യേനെ ചെറിയ ഈ ക്ഷേത്രത്തിന് ഇത്രയും തേക്കിന്റെ ആവശ്യം ഉണ്ടായിരുന്നില്ലെന്നും,കത്ത് ജയരാജനെതിരെ വിവാദം ഉണ്ടാക്കാനായുള്ള ആയുധമാക്കുകയാണ് ചെയ്തതെന്നും കണ്ണൂര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Scroll To Top