Monday December 05, 2016
Latest Updates

അഭ്യൂഹങ്ങള്‍ക്ക് മറുപടി,ഇതാ ജയലളിത !

അഭ്യൂഹങ്ങള്‍ക്ക് മറുപടി,ഇതാ ജയലളിത !

ചെന്നൈ:ജയലളിത മരണശയ്യയിലാണെന്ന നുണ പ്രചാരണം അഴിച്ചു വിട്ട ഡി എം കെ യ്ക്ക് ചുട്ട മറുപടിയുമായി തമിഴ് നാട് മുഖ്യമന്ത്രി ജയലളിത.വീണ്ടും പൊതു വേദിയില്‍ എത്തി.കൈത്തറി ദിനാചരണം ഉദ്ഘാടനം ചെയ്യാന്‍ ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ ജയലളിത വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു.

മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാമിന്റെ മരണാനന്തര ചടങ്ങുകളില്‍ ജയ പങ്കെടുക്കാനെത്താതിരുന്നതിന്റെ വെളിച്ചത്തിലാണ് ജയ മരണാസന്നയാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.ശരിയല്ലാത്ത രീതിയില്‍ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എഴുതിയ ഡി എം കെ അനുകൂലിയായ ഒരു പത്രപ്രവര്‍ത്തകനെ ചെന്നൈയില്‍ അറസ്റ്റ് ചെയ്തിരുന്നു.

മോഡിയെ സ്വീകരിക്കാന്‍ എത്തിയ ജയലളിത പൂര്‍ണ്ണആരോഗ്യവതിയായും പ്രസന്നയായും കാണപ്പെട്ടുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു,

Scroll To Top