Friday December 02, 2016
Latest Updates

ജയലളിതയുടെ അപ്പീലില്‍ വിധി തിങ്കളാഴ്ച

ജയലളിതയുടെ അപ്പീലില്‍ വിധി തിങ്കളാഴ്ച

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ വിധി
തിങ്കളാഴ്ച. തന്നെ ശിക്ഷിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി വിധിറദ്ദാക്കണമെന്നാവശ്യപ്പെട്ടാണു ജയലളിത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. മറ്റു മൂന്നുപേരും ഇതേ ആവശ്യം ഉന്നയിച്ച്ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.
എല്ലാ അപ്പീലുകളും തിങ്കളാഴ്ച 11നു തീര്‍പ്പാക്കും. ജസ്റ്റിസ് സി.ആര്‍.കുമാരസ്വാമിയാണു വിധി പ്രസ്താവിക്കുന്നത്. കേസില്‍ ജയലളിതയടക്കമുള്ള നാലു പേര്‍ക്ക് നാലു വര്‍ഷത്തെ തടവുശിക്ഷയാണു കോടതി വിധിച്ചിരുന്നത്.
കേസിലെ മറ്റു പ്രതികളായ മൂന്നു പേര്‍ക്കൊപ്പം ഗൂഢാലോചന നടത്തി 66 കോടിരൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചു എന്നതാണു ജയലളിതയ്ക്കു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. കേസില്‍ ഭവാനി സിങിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ടുള്ള നടപടി സുപ്രീംകോടതി കഴിഞ്ഞ 27നുറദ്ദാക്കിയിരുന്നു. തുടര്‍ന്നു കര്‍ണാടക സര്‍ക്കാര്‍ ബി.വി. സിങിനെസ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു.

Scroll To Top