Friday December 09, 2016
Latest Updates

ജയലളിതയുടെ ശിക്ഷ ബാംഗ്ലൂര്‍ ഹൈക്കോടതി റദ്ദാക്കി,മുഖ്യമന്ത്രി സ്ഥാനം തിരികെ ഏറ്റെടുത്തേയ്ക്കും 

ജയലളിതയുടെ ശിക്ഷ ബാംഗ്ലൂര്‍ ഹൈക്കോടതി റദ്ദാക്കി,മുഖ്യമന്ത്രി സ്ഥാനം തിരികെ ഏറ്റെടുത്തേയ്ക്കും 

ബാംഗ്ലൂര്‍: അനധികൃ സ്വത്ത് സമ്പാദന കേ്‌സില്‍ ജയലളിതക്കെതിരായ വിചാരണാ കോടതി വിധി ബാംഗ്ലൂര്‍ ഹൈക്കോടതി റദ്ദാക്കി.നാല് വര്‍ഷത്തെ തടവും 100 കോടി പിഴയുമായിരുന്നു ശിക്ഷ. കൂട്ട് പ്രതികളുടം ശിക്ഷയും റദ്ദാക്കിയിട്ടുണ്ട്. കോടതിവിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് തമിഴ്‌നാട്ടിലെങ്ങും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുകയാണ്. ജയലളിതയുടെ വീടിനു മുന്നിലും പാര്‍ട്ടി ഓഫീസിനു മുന്നിലും അണികളുടെ ആവേശം അണപൊട്ടി.
കേസില്‍ സുപ്രീംകോടതി ജയലളിതക്ക് അനുവദിച്ച ജാമ്യം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് വെറുതേവിട്ടു കൊണ്ടു വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്.കേസില്‍ ജയലളിതക്ക് നാലുകൊല്ലം തടവും 100 കോടി രൂപ പിഴയുമാണ് പ്രത്യേക കോടതി വിധിച്ചിരുന്നത്. ജയയുടെ ദത്തുപുത്രന്‍ വി.എന്‍ സുധാകരന്‍, തോഴി ശശികല, ശശികലയുടെ സഹോദര ഭാര്യ ഇളവരശി എന്നിവരുടെ ശിക്ഷയും ഹൈകോടതി റദ്ദാക്കിയിട്ടുണ്ട്. നാലുവര്‍ഷം തടവും 10 കോടി രൂപ പിഴയുമായിരുന്നു ഇവരുടെ ശിക്ഷ. അപ്പീല്‍ കേസായതിനാല്‍ വിധി കേള്‍ക്കാന്‍ പ്രതികള്‍ കോടതിയില്‍ എത്തിയിരുന്നില്ല. 
വിധി കേള്‍ക്കാന്‍ എത്തിയ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ കോടതിയില്‍ പ്രവേശിക്കാന്‍ നടത്തിയ നീക്കം പൊലീസ് തടഞ്ഞു.വിധി വരുന്ന സാഹചര്യത്തില്‍ ബംഗളൂരുവില്‍ പൊലീസ് തിങ്കളാഴ്ച നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിധി പുറപ്പെടുവിക്കുന്ന ഹൈക്കോടതിയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ നിരോധാജ്ഞ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലും പൊലീസ് സുരക്ഷ ശക്തമാക്കി. ചെന്നൈ നഗരത്തിലും സെക്രട്ടേറിയറ്റിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്ഥാനങ്ങള്‍ക്കും പൊലീസിനെ വിന്യസിച്ചു. ചെന്നൈ കൂടുതല്‍ തമിഴനാട് കര്‍ണാടക അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്നലെതന്നെ ബംഗളൂരുവിലെ ലോഡ്ജുകള്‍ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരുന്നു.

Scroll To Top