Thursday December 08, 2016
Latest Updates

ജയലളിത മരണത്തോടടുക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍,പ്രധാന പ്രചരണക്കാര്‍ എതിര്‍പക്ഷം 

ജയലളിത മരണത്തോടടുക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍,പ്രധാന പ്രചരണക്കാര്‍ എതിര്‍പക്ഷം 

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യം കൂടുതല്‍ മോശമായതായി പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെയുടെ ഉന്നത നേതാക്കള്‍ പറയുന്നു. ജയലളിതയുടെ കക്ഷിക്കാരെക്കാള്‍ അവരുടെ ആരോഗ്യനിലയില്‍ ആകാംക്ഷയോടെ നോക്കിയിരിക്കുന്നതും ഡിഎംകെക്കാര്‍ തന്നെയാണ്.

തനിക്കൊരു പിന്‍ഗാമിയെ ജയ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് അവരുടെ ആരോഗ്യനിലയില്‍ ഡിഎംകെയ്ക്കു കൗതുകം വരാന്‍ കാരണം. ജയയുടെ കാലശേഷം എഡിഎംകെക്കാര്‍ തമ്മിലടിച്ചു നശിക്കുമെന്നും ജയയുടെ ഡമ്മിയായ പനീര്‍ശെല്‍വം ഉള്‍പ്പെടെ ആര്‍ക്കും പാര്‍ട്ടിയെ നയിക്കാന്‍ കെല്പില്ലെന്നുമാണ് ഡിഎംകെയുടെ കണക്കുകൂട്ടല്‍.

ജയലളിതയ്ക്കു വൃക്കയും കരളും തകര്‍ന്നിരിക്കുന്നുവെന്നാണ് ഡിഎംകെക്കാര്‍ പറയുന്നത്. എപ്പോള്‍ വേണമെങ്കിലും മരണം സംഭവിക്കാവുന്ന അവസ്ഥയിലാണ് അവര്‍.എന്തായാലും വീട്ടില്‍ തന്നെ ചികിത്സയിലാണ് ജയ. വീട് ആശുപത്രിക്കു സമാനമായി സജ്ജീകരിച്ചു, ഡോക്ടര്‍മാരെ വീട്ടില്‍ വരുത്തിയാണ് ചികിത്സ. ഡയാലിസിസ് മുറയ്ക്കു നടക്കുന്നുണ്ട്. ഇതും വീട്ടില്‍ തന്നെയാണ്.അവയവ മാറ്റിവയ്ക്കലിനായി അമേരിക്കയിലേക്കു ജയ പോകുമെന്ന് ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പക്ഷേ, അമേരിക്കയിലേക്കു 18 മണിക്കൂറോളം വിമാനത്തിലിരിക്കേണ്ടതുണ്ട്. അതിനുള്ള ആരോഗ്യം ഇപ്പോള്‍ പുരട്ചി തലൈവിക്കില്ല. അതിനാലാണ് വീട്ടില്‍ തന്നെ ചികിത്സ നടത്തുന്നത്.

അമേരിക്കയില്‍ ടെക്‌സസിലെ മെതേഡിസ്റ്റ് സ്‌പെഷ്യാലിറ്റി ആന്‍ഡ് ട്രാന്‍സ്പല്‍ന്റ് സെന്ററിലാണത്രേ അവയവ മാറ്റം തീരുമാനിച്ചിരിക്കുന്നത്. കടുത്ത പ്രമേഹവും രക്തമസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമായാല്‍ അമേരിക്കയില്‍ പോകാനാണ് ആലോചിക്കുന്നത്. പക്ഷേ, ഇവ രണ്ടും കുറയുന്നില്ല.

മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാമിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു ജയ എത്താതായതോടെയാണ് അവരുടെ രോഗ നിലയെക്കുറിച്ചു കൂടുതല്‍ സംശയം വന്നത്.

തലവേദനയ്ക്കും മറ്റും പതിവായി പാരസെറ്റമോള്‍ ജയ കഴിച്ചിരുന്നുവെന്നും ഈ സ്വയം ചികിത്സയാണ് അവരെ കരള്‍ രോഗത്തിലേക്കു നയിച്ചതെന്നും പറയപ്പെടുന്നു.

ജയ കിടപ്പിലായതോടെ തമിഴ്‌നാട്ടില്‍ ഭരണമില്ലാത്ത സ്ഥിതിയായിട്ടുണ്ട്. മന്ത്രിമാരെ നിയന്ത്രിക്കാന്‍ മുന്‍ മുഖ്യമന്ത്രിയും ജയയുടെ വിശ്വസ്തനുമായ പനീര്‍ശെല്‍വത്തിനാവുന്നില്ല. എല്ലാവരും അഴിമതി നടത്തി പണം വാരിക്കൂട്ടാനുള്ള വെമ്പലിലാണ്. സംസ്ഥാനത്തു മന്ത്രിസഭാ യോഗം പോലും കൂടാറില്ല. ജയയുടെ വീട്ടില്‍ യോഗം ചേര്‍ന്നുവെന്നു വെറുതേ പറയുന്നുവെന്നു മാത്രം.

Scroll To Top